നടിയെ ആക്രമിച്ച കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് വിധിപറയും.

Dec 8, 2025 - 06:17
 0
നടിയെ ആക്രമിച്ച കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് വിധിപറയും.

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് വിധിപറയും. എട്ടര വർഷങ്ങളായുള്ള നീണ്ട നിയമനടപടികൾക്ക് ശേഷമാണ് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസ് ഇന്ന് വിധി പറയുക. കേസിലെ എട്ടാംപ്രതിയാണ് നടൻ ദിലീപ്. അതുകൊണ്ട് തന്നെ കേരളമനസാക്ഷിയെ ഞെട്ടിച്ച കേസിനെ ഏറെ ആകാംക്ഷയോടെയാണ് മലയാളികൾ ഉറ്റുനോക്കുന്നത്. രാവിലെ 11 മണിക്ക് കോടതി കേസ് പരിഗണിക്കും. ഉച്ചയ്ക്ക് മുമ്പേ വിധി പ്രഖ്യാപിക്കും എന്നാണ് സൂചന. പെരുമ്പാവൂർ സ്വദേശി പൾസർ സുനിയാണ് കേസിലെ ഒന്നാം പ്രതി. ദിലീപ് അടക്കം പത്ത് പ്രതികളാണ് കേസിലുള്ളത്. 2017 ഫെബ്രുവരി 17 ന് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയാണ് നടിക്കുനേരെ ആക്രമണം നടന്നത്. രണ്ടാമത്തെ കുറ്റപത്രത്തിൽ ദിലീപിൻ്റെ സുഹൃത്തായ ശരത് നായരെയും ചേർത്തിരുന്നു. 2018 മാർച്ചിലാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. ഗൂഢാലോചന, ആക്രമണം, തെളിവ് നശിപ്പിക്കൽ, അശ്ലീല ദൃശ്യങ്ങൾ സൃഷ്ടിക്കൽ, പ്രചരിപ്പിക്കൽ എന്നിവ വെളിപ്പെടുത്തുന്ന കുറ്റങ്ങളാണ് പ്രതികൾക്ക് നേരെയുള്ളത്.

What's Your Reaction?

like

dislike

love

funny

angry

sad

wow