നാദാപുരത്ത് കുടുംബത്തിലെ മൂന്നു പേർ പുഴയിൽ മുങ്ങിമരിച്ചു

Apr 11, 2026 - 22:01
Apr 11, 2026 - 22:05
 0
നാദാപുരത്ത് കുടുംബത്തിലെ മൂന്നു പേർ പുഴയിൽ മുങ്ങിമരിച്ചു

നാദാപുരം: നാദാപുരം പുളിയാവ് പുഴയിൽ മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് ജീവന്‍ നഷ്ടമായി. അരീക്കുണ്ട് സ്വദേശിയായ അന്‍സാര്‍, ഭാര്യ സുഹദ ഇവരുടെ സഹോദരിയുടെ കുട്ടി ഈസ മറിയം എന്നിവരാണ് മരിച്ചത്. ശനിയാഴ്ച  വൈകുന്നേരം പുഴയില്‍ തുണി അലക്കുന്നതിനായി എത്തിയതായിരുന്നു ഇവര്‍. പുഴയില്‍ തുണി അലക്കുന്നതിനിടെ അബദ്ധത്തില്‍ കുട്ടി കയത്തില്‍പ്പെടുകയായിരുന്നു. അപകടം ശ്രദ്ധയില്‍പ്പെട്ട അന്‍സാറും ഭാര്യയും ഉടന്‍തന്നെ കുഞ്ഞിനെ രക്ഷിക്കാനായി പുഴയിലേക്ക് ചാടി. എന്നാല്‍ ശക്തമായ അടിയൊഴുക്കുള്ള ഭാഗമായതിനാല്‍ മൂവരും കയത്തില്‍പ്പെടുകയും മുങ്ങിത്താഴുകയുമായിരുന്നു. നാട്ടുകാര്‍ ഓടിയെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും മൂവരുടെയും ജീവന്‍ രക്ഷിക്കാനായില്ല.. പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിലേക്ക് മാറ്റി.

What's Your Reaction?

like

dislike

love

funny

angry

sad

wow