നിലമ്പൂരിൽ കാട്ടാന ആക്രമണത്തിൽ അതിഥി തൊഴിലാളി കൊല്ലപ്പെട്ടു.
നിലമ്പൂർ: നിലമ്പൂരിൽ കാട്ടാന ആക്രമണത്തിൽ അതിഥി തൊഴിലാളി കൊല്ലപ്പെട്ടു. ടാപ്പിംഗ് തൊഴിലാളിയായ ജാർഖണ്ഡ് സ്വദേശി ഷാരോൺ(55) ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ അരയാട് എസ്റ്റേറ്റിലായിരുന്നു സംഭവം. പ്രദേശത്ത് ഇന്നലെ മുതൽ ആന ഉണ്ടായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. കാട്ടാനശല്യം പതിവായ പ്രദേശമാണിത്. ടാപ്പിംഗ് കഴിഞ്ഞ് മറ്റു തൊഴിലാളികൾക്കൊപ്പം മടങ്ങി വരികയായിരുന്നു ഷാരോൺ. പിന്നാലെ എത്തിയ കാട്ടാന തൊഴിലാളികളെ ഓടിക്കുകയായിരുന്നു. ഷാരോണിനൊപ്പം ഉണ്ടായിരുന്നവർ ചിതറിയോടി രക്ഷപ്പെട്ടു. എന്നാൽ ഷാരോണിന്ന് രക്ഷപ്പെടാനായില്ല. റബ്ബർ മരങ്ങൾക്ക് പിന്നിലായി കാട്ടാന ഒളിച്ചു നിൽക്കുകയായിരുന്നു എന്ന് മറ്റു തൊഴിലാളികൾ പറഞ്ഞു. വനംവകുപ്പ് ഉദ്യോഗസ്ഥരും പോലീസും സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്.
What's Your Reaction?