നീലേശ്വരം നഗരസഭ ബസ്റ്റാന്റിൽ ആറു മുതൽ ബസ്സുകൾ കയറി തുടങ്ങും
പടിഞ്ഞാറ് ഭാഗത്തുനിന്ന് കയറുന്ന ബസ്സുകൾ ബസ്റ്റാൻഡ് ബിൽഡിങ്ങിന് അഭിമുഖമായി സൂചനാ ബോർഡുകൾക്കനുസരിച്ചാണ് നിർത്തിയുടേണ്ടത്. തുടർന്ന് യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്തതിനുശേഷം പിറകോട്ട് എടുത്ത് ബസ്റ്റാൻഡിനെ കിഴക്ക് വശത്തുകൂടി പ്രധാന റോഡിലേക്ക് പ്രവേശിക്കുന്ന രീതിയിലാണ് ക്രമീകരണങ്ങൾ ചെയ്തിട്ടുള്ളത്.
നീലേശ്വരം: നഗരത്തിന്റെ മുഖച്ഛായ മാറ്റുന്നതിനായി നഗരസഭ നിർമ്മിച്ച അത്യാധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ ബസ്റ്റാൻഡിൽ വെള്ളിയാഴ്ച മുതൽ ബസ്സുകൾ കയറി തുടങ്ങുമെന്ന് നഗരസഭ ചെയർമാൻ പി പി മുഹമ്മദ് റാഫി അറിയിച്ചു. എം രാജഗോപാലൻ എംഎൽഎ രാവിലെ 9 മണിക്ക് ഫ്ലാഗ് ഓഫ് ചെയ്യും. ഇതോടെ സ്വകാര്യ- കെഎസ്ആർടിസി ബസ്സുകളും പുതിയ സ്റ്റാൻഡ് കേന്ദ്രീകരിച്ച് സർവീസ് ആരംഭിക്കും. 2025 ഒക്ടോബർ 25ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാലൻ നഗരസഭാ ബസ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സ് നാടിനു സമർപ്പിച്ചിരുന്നെങ്കിലും യാടിന്റെ പണി പൂർത്തിയാകാത്തത് കൊണ്ടാണ് ബസ്സുകൾ കയറിത്തുടങ്ങാൻ താമസം നേരിട്ടത്. കെ യു ആർ ഡി എഫ് സി യുടെ 16 കോടി ധനസഹായത്തോടെ 2024 മാർച്ച് മാസത്തിലാണ് ബസ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണം ആരംഭിച്ചത്. വിശാലമായ പാർക്കിംഗ് ഏരിയ ഉൾപ്പെടെ നാല് നിലകളിൽ ആയി 19174.7 സ്ക്വയർഫീറ്റ് വിസ്തൃതിയിൽ പണിത ബസ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സിൽ 5 ഹാളുകൾ ഉൾപ്പെടെ 16 മുറികൾ ഉണ്ട്. ബസ്റ്റാൻഡ് മുറികൾ ലേലം ചെയ്യുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്. ബസ് സ്റ്റാൻഡിന്റെ പടിഞ്ഞാറ് ഭാഗത്തുനിന്ന് കയറുന്ന ബസ്സുകൾ ബസ്റ്റാൻഡ് ബിൽഡിങ്ങിന് അഭിമുഖമായി സൂചനാ ബോർഡുകൾക്കനുസരിച്ചാണ് നിർത്തിയുടേണ്ടത്. തുടർന്ന് യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്തതിനുശേഷം പിറകോട്ട് എടുത്ത് ബസ്റ്റാൻഡിനെ കിഴക്ക് വശത്തുകൂടി പ്രധാന റോഡിലേക്ക് പ്രവേശിക്കുന്ന രീതിയിലാണ് ക്രമീകരണങ്ങൾ ചെയ്തിട്ടുള്ളത്. മാർച്ച് 6 മുതൽ നഗരത്തിൽ ഉണ്ടാകുന്ന ഗതാഗത ക്രമീകരണങ്ങളിൽ ബസ് ജീവനക്കാരും പൊതുജനങ്ങളും സഹകരിക്കണമെന്ന് നഗരസഭ ചെയർമാൻ പി പി മുഹമ്മദ് റാഫി റാഫി അഭ്യർത്ഥിച്ചു വാർത്താ സമ്മേളനത്തിൽ ചെയർമാനു പുറമേ വൈസ് ചെയർപേഴ്സൺ പി എം സന്ധ്യ. പി വി സതീശൻ, കെ സതീശൻ, ഇ കെ ചന്ദ്രൻ എന്നിവർ പങ്കെടുത്തു.
What's Your Reaction?