പരിസ്ഥിതി ദിനം ആചരിച്ച് തോട്ടം ഇൻശാഉൽ ഇസ്ലാം മദ്റസ
തോട്ടം: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തോട്ടം ഇൻഷാഉൽ ഇസ്ലാം മദ്രസയുടെ നേതൃത്വത്തിൽ വൃക്ഷത്തൈ നടൽ പരിപാടി സംഘടിപ്പിച്ചു. സദർ മുഅല്ലിം ഷറഫുദ്ധീൻ സുഹ്രിയുടെ നേതൃത്വത്തിലായിരുന്നു പരിപാടി.
പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യവും വൃക്ഷങ്ങളുടെ ആവശ്യകതയും സംബന്ധിച്ച് വിദ്യാർത്ഥികൾക്ക് അദ്ദേഹം സന്ദേശം നൽകി. തുടർന്ന് അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ വിവിധ ഇനം വൃക്ഷത്തൈകൾ നട്ടു.
പരിപാടിയിൽ ഹസ്സൈനാർ മുസ്ലിയാർ, ഹനീഫ മുസ്ലിയാർ, ശരീഫ് സഖാഫി, അൻവർ റഈസി, കമ്മിറ്റി ഭാരവാഹികൾ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.
ഹരിതാഭമായ നാളെയെ വാർത്തെടുക്കുന്നതിനായി വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുകയും അവ സംരക്ഷിക്കുകയും ചെയ്യേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്തമാണെന്ന് ചടങ്ങിൽ ഓർമ്മിപ്പിച്ചു.
What's Your Reaction?