പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന നാലര വയസ്സുകാരി മരിച്ചു
കാഞ്ഞങ്ങാട്: വീടിന്നു സമീപം കളിക്കുന്നതിനിടെ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന നാലര വയസ്സുകാരി മരിച്ചു. എളേരിത്തട്ടിലെ ശരത്-അജിത ദമ്പതികളുടെ മകൾ ഋതു ചന്ദ്രയാണ് മരിച്ചത്. പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. മാളത്തിൽപ്പെട്ട പന്തെടുക്കുന്നതിനിടയിൽ തിങ്കളാഴ്ചയായിരുന്നു കുട്ടിക്ക് മൂർഖന്റെ കടിയേറ്റത്.
What's Your Reaction?