പീഡന കേസിൽ റിമാന്റിൽ കഴിയുന്ന പൂച്ചക്കാട് സ്വദേശിക്കെതിരെ വീണ്ടും പോക്സോ കേസ്
ബേക്കൽ: സ്കൂൾ ഗ്രൗണ്ടിന് സമീപം കളിച്ചുകൊണ്ടിരുന്ന പെൺകുട്ടികളെ ശാരീരികമായി ഉപദ്രവിച്ചെന്ന കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന പ്രതിക്കെതിരെ ബേക്കൽ പോലീസ് രണ്ടാമത്തെ പോക്സോ കേസ് കൂടി രജിസ്റ്റർ ചെയ്തു. പള്ളിക്കര പൂച്ചക്കാട്ട് സ്വദേശിയായ അബ്ദുൽ ഖാദർ (58) ആണ് പ്രതി.
ആദ്യ കേസിലെ പരാതിക്കാരിയായ പെൺകുട്ടിയുടെ കൂട്ടുകാരിയായ 9 വയസ്സുകാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പുതിയ കേസ് എടുത്തത്. ഒരാഴ്ച മുമ്പ് സ്കൂട്ടറിൽ എത്തിയ പ്രതി, കളിച്ചുകൊണ്ടിരുന്ന കുട്ടികളുടെ സമീപത്തെത്തി മോശം ഉദ്ദേശത്തോടെ ശരീരത്തിൽ സ്പർശിച്ചതായാണ് പരാതി.
സംഭവം കുട്ടികൾ വീട്ടിൽ അറിയിച്ചതിനെ തുടർന്ന് രക്ഷിതാക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ആദ്യ കേസിൽ അറസ്റ്റിലായ അബ്ദുൽ ഖാദർ നിലവിൽ റിമാൻഡിലാണ്.
What's Your Reaction?