പുലിയിറങ്ങിയെന്ന വ്യാജ പ്രചാരണം; നാട്ടുകാർ ഭീതിയിൽ
മടിക്കൈ പൂത്തക്കാൽ, മുണ്ടോട്ട്, വെള്ളച്ചേരി, തലക്കാനം, പച്ചക്കുണ്ട് ഭാഗങ്ങളിൽ പുലിയിറങ്ങിയിട്ടുണ്ടെന്നാണ് വ്യാജ പ്രചാരണം
മടിക്കൈ: മടിക്കൈ പൂത്തക്കാൽ, മുണ്ടോട്ട്, വെള്ളച്ചേരി, തലക്കാനം, പച്ചക്കുണ്ട് ഭാഗങ്ങളിൽ പുലിയിറങ്ങിയിട്ടുണ്ടെന്ന വ്യാജ പ്രചാരണം ജനങ്ങങ്ങളിൽ ആശങ്ക സൃഷ്ടിച്ചിരിക്കുന്നതായി പരാതി. പത്താം ക്ലാസ്സ് പരീക്ഷയുമായി ബന്ധപ്പെട്ട് രാത്രികാലങ്ങളിൽ നടക്കുന്ന പഠന ക്ലാസ്സുകൾക്ക് എത്തുന്ന വിദ്യാർത്ഥികളെയും ഇത്തരം വ്യാജ പ്രചരണങ്ങൾ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. വ്യാജ പുലി പ്രചാരണം കാരണം റമ്പർ കർഷകർക്കും വലിയ നഷ്ടമാണുണ്ടായിട്ടുള്ളതെന്ന് കർഷകരും പരാതിപ്പെടുന്നു. പുലി ഭീതി കാരണം റമ്പർ ടാപ്പിങ്ങിന്ന് തൊഴിലാളികൾ വരാത്ത അവസ്ഥയാണെന്നും കർഷകർ പറയുന്നു. പാൽ, പത്രവിതരണക്കാർക്കും, പ്രഭാതസവാരിക്കാരിലും ഭീതി തീർത്തിരിക്കുകയാണ് പുലിയിറങ്ങിയെന്ന അഭ്യൂഹം. പുലിയിറങ്ങിയ ലക്ഷണങ്ങളോ, മൃഗങ്ങളെ ആക്രമിച്ച സംഭവങ്ങളോ പ്രസ്തുത സ്ഥലങ്ങളിൽ കാണാത്തതിനാൽ തന്നെ ഇത്തരം വ്യാജ പ്രചാരണം നടത്തി നാട്ടിൽ ഭീതി പരത്തുന്നതിൽ വനം വകുപ്പും ആശങ്കയിലാണ്.
What's Your Reaction?