പെരിയയിൽ മിനി എയർപോർട്ട് പദ്ധതി യാഥാർഥ്യമാക്കണം; നടപടികൾ വേഗത്തിലാക്കണമെന്ന് യു.ഡി.എഫ്

Jun 16, 2026 - 08:04
 0
പെരിയയിൽ മിനി എയർപോർട്ട് പദ്ധതി യാഥാർഥ്യമാക്കണം; നടപടികൾ വേഗത്തിലാക്കണമെന്ന് യു.ഡി.എഫ്

പെരിയ: വികസനത്തിന്റെ പുതിയ ഘട്ടങ്ങളിലേക്ക് കടന്നുപോകുന്ന പെരിയയിൽ നിർദ്ദേശിക്കപ്പെട്ട മിനി എയർപോർട്ട് (മിനി സ്ട്രിപ്പ്) സ്ഥാപിക്കുന്നതിനുള്ള നടപടികൾ അടിയന്തരമായി ആരംഭിക്കണമെന്ന് പുല്ലൂർ-പെരിയ പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

ജില്ലയുടെ മധ്യഭാഗത്ത് സ്ഥിതി ചെയ്യുന്നതും, കേന്ദ്ര സർവ്വകലാശാല ഉൾപ്പെടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന പ്രമുഖ വിദ്യാഭ്യാസ കേന്ദ്രമായതും, ടൂറിസം രംഗത്ത് ശ്രദ്ധേയമായ ബേക്കൽ കോട്ട, പള്ളിക്കര ബീച്ച് എന്നിവയുടെ സമീപ പ്രദേശമായതും പരിഗണിക്കുമ്പോൾ പെരിയയിൽ മിനി എയർപോർട്ട് യാഥാർഥ്യമാകുന്നത് ജില്ലയുടെ വികസനത്തിന് ഗുണകരമാകുമെന്നാണ് യോഗത്തിന്റെ വിലയിരുത്തൽ.

യോഗം ഡി.സി.സി ജനറൽ സെക്രട്ടറി രാജൻ പെരിയ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻ മുസ്തഫ പാറപ്പള്ളി അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ കെ.വി. ഗോപാലൻ സ്വാഗതം ആശംസിച്ചു.

ടി. രാമകൃഷ്ണൻ, രാജൻ അരക്കര, കുണ്ടൂർ അബ്ദുള്ള, മുനീർ തുരുത്തി, ഹസ്സൈനാർ കുണ്ടടുക്കം, കെ.എം.എ ബക്കർ, രധീഷ് കാട്ടുമാടം, ഭാസ്‌കരൻ ചാലിങ്കാൽ തുടങ്ങിയവർ സംസാരിച്ചു. ഭാസ്‌കരൻ ചാലിങ്കാൽ നന്ദി രേഖപ്പെടുത്തി.

What's Your Reaction?

like

dislike

love

funny

angry

sad

wow