പ്രമുഖ ഇസ്ലാമിക പണ്ഡിതൻ കെ.കെ അഹമ്മദ് കുട്ടി മുസ്ലാർ കട്ടിപ്പാറ അന്തരിച്ചു.
സുന്നി മദ്റസ മാനേജ്മെന്റ് അസോസിയേഷന് പ്രസിഡന്റ്, കാരന്തൂര്‍ മര്‍ക്കസ് ശരീഅത്ത് കോളേജ് വൈസ് പ്രിന്‍സിപ്പല്‍ എന്നീ നിലകളിൽ പ്രവര്‍ത്തിച്ചു വരികയായിരുന്നു.
കോഴിക്കോട്: പ്രമുഖ ഇസ്ലാമിക പണ്ഡിതനും, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗവുമായ കെ കെ അഹമ്മദ് കുട്ടി(80) മുസ്ലിയാര് കട്ടിപ്പാറ അന്തരിച്ചു. സുന്നി മദ്റസ മാനേജ്മെന്റ് അസോസിയേഷന് പ്രസിഡന്റ്, കാരന്തൂര്‍ മര്‍ക്കസ് ശരീഅത്ത് കോളേജ് വൈസ് പ്രിന്‍സിപ്പല്‍ എന്നീ നിലകളിൽ പ്രവര്‍ത്തിച്ചു വരികയായിരുന്നു. സുന്നി യുവജന സംഘം മുന്‍ സംസ്ഥാന ഉപാധ്യക്ഷനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1945ല്‍ കുഞ്ഞായിന്‍ കുട്ടി ഹാജിയുടെയും, ഇമ്പിച്ചി ആയിശ ഹജ്ജുമ്മയുടെയും മകനായാണ് ജനനം. കോഴിക്കോട് കട്ടിപ്പാറ ചെമ്പ്രകുണ്ട് കറുപ്പനക്കണ്ടി വീട്ടിലായിരുന്നു താമസം. മങ്ങാട്, ഇയ്യാട്, തൃപ്പനച്ചി പാലക്കാട്, ഉരുളിക്കുന്ന്, ആക്കോട്, പുത്തൂപ്പാടം, പരപ്പനങ്ങാടി പനയത്തില്‍, ചാലിയം, വടകര എന്നിവിടങ്ങളില്‍ ദര്‍സ് പഠനം.
What's Your Reaction?