പ്രവേശനോത്സവത്തിന് തുണയായി എസ് വൈ എസ്; ബഡ്സ് സ്കൂൾ വിദ്യാർത്ഥികൾക്ക് നോട്ട്ബുക്കുകൾ വിതരണം ചെയ്തു
ചുള്ളിക്കര: പ്രവേശനോത്സവത്തിന്റെ ഭാഗമായി എസ് വൈ എസ് ചുള്ളിക്കര യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂടങ്കല്ല് ചാച്ചാജി ബഡ്സ് സ്കൂളിലെ വിദ്യാർത്ഥികൾക്ക് നോട്ട്ബുക്കുകൾ വിതരണം ചെയ്തു. ഭിന്നശേഷിക്കാരായ കുട്ടികളുടെ പഠനത്തിന് ആവശ്യമായ പിന്തുണ ഉറപ്പാക്കുകയും അവരുടെ ക്ഷേമം മുൻനിർത്തിയുമാണ് പദ്ധതി സംഘടിപ്പിച്ചതെന്ന് സംഘാടകർ അറിയിച്ചു.
എസ് വൈ എസ് കാഞ്ഞങ്ങാട് സോൺ ഓർഗനൈസിംഗ് സെക്രട്ടറി റാഷിദ് ഹിമമി സഖാഫി പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ പരിസരത്ത് നടന്ന ചടങ്ങിൽ എസ് വൈ എസ് കാഞ്ഞങ്ങാട് സോൺ സാന്ത്വനം സെക്രട്ടറി നൗഷാദ് ചുള്ളിക്കര, യൂണിറ്റ് പ്രസിഡന്റ് ജുനൈദ് എം, സ്കൂൾ അധികൃതർ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, പി.ടി.എ കമ്മിറ്റി ഭാരവാഹികൾ, രക്ഷിതാക്കൾ, നാട്ടുകാർ എന്നിവർ പങ്കെടുത്തു.
യൂണിറ്റ് കമ്മിറ്റിയുടെ മാതൃകാപരമായ പ്രവർത്തനത്തെ പ്രശംസിച്ച് സ്കൂൾ അധികൃതരും അധ്യാപകരും ചടങ്ങിൽ പ്രത്യേകം നന്ദി രേഖപ്പെടുത്തി.
What's Your Reaction?