ഫയർ ആൻഡ് റെസ്ക്യു വാഹനത്തിന് വഴി നൽകാത്ത കാറുടമയ്ക്കെതിരെ നടപടി; ലൈസൻസ് സസ്പെന്റ് ചെയ്തു

Apr 16, 2026 - 08:28
 0
ഫയർ ആൻഡ് റെസ്ക്യു വാഹനത്തിന് വഴി നൽകാത്ത കാറുടമയ്ക്കെതിരെ  നടപടി; ലൈസൻസ് സസ്പെന്റ് ചെയ്തു

ആലപ്പുഴ: തുറവൂർ ആശുപത്രിയിലെ പഴയ കെട്ടിടത്തിലുണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട രക്ഷാപ്രവർത്തനത്തിന് പോയ ഫയർ ആൻഡ് റെസ്ക്യു വാഹനത്തിന് വഴി നൽകാത്ത സംഭവത്തിൽ നടപടി. ഫയർ ആൻഡ് റെസ്ക്യു വാഹനത്തിന് വഴികൊടുക്കാതിരുന്ന കാറിന്റെ ഉടമയ്ക്കെതരെയാണ് നടപടിയെടുത്തത്. വാഹന ഉടമയുടെ ലെസൻസ് സസ്പെൻഡ് ചെയ്തു.

ആറ് മാസത്തേക്കാണ് ലൈസൻസ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. കൂടാതെ അഞ്ച് ദിവസം എടപ്പാളിലെ എംവിഡി കേന്ദ്രത്തിൽ പരിശീലന ക്ലാസിലും പകെടുക്കണം. കുത്തിയതോട് സ്വദേശിയാണ് വാഹന ഉടമ. തുറവൂർ ആശുപത്രിയിൽ തീപിടിച്ചപ്പോൾ ആലപ്പുഴയിൽ നിന്ന് പോയ ഫയർ ആൻഡ് റെസ്ക്യു വാഹനത്തിന് വഴി നൽകിയില്ല എന്നാണ് പരാതി.

What's Your Reaction?

like

dislike

love

funny

angry

sad

wow