ഭീമനടിയിൽ കാട്ടുപന്നിയുടെ ജഡവുമായി മൂന്നംഗ നായാട്ടു സംഘം അറസ്റ്റിൽ
കൊന്നക്കാട് ചെരുമ്പക്കോടിലെ രാമകൃഷ്ണൻ(49), മൈക്കയം സ്വദേശികളായ രാജേഷ് എന്ന മധു(42) രതീഷ്(42) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് ഒരു തോക്കും, ഒരു വെടിയുണ്ടയും, ഒരു പിക്കപ്പ് വാഹനവും ഫോറസ്റ്റ് അധികൃതർ പിടിച്ചെടുത്തു.
കാഞ്ഞങ്ങാട്: കാട്ടുപന്നിയുടെ ജഡവുമായി മൂന്നംഗ നായാട്ട് സംഘത്തെ വനപാലകർ പിടികൂടി.
കൊന്നക്കാട് ചെരുമ്പക്കോടിലെ രാമകൃഷ്ണൻ(49), മൈക്കയം സ്വദേശികളായ രാജേഷ് എന്ന മധു(42) രതീഷ്(42) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് ഒരു തോക്കും, ഒരു വെടിയുണ്ടയും, ഒരു പിക്കപ്പ് വാഹനവും ഫോറസ്റ്റ് അധികൃതർ പിടിച്ചെടുത്തു.
കാഞ്ഞങ്ങാട് റെയിഞ്ച് ഭീമനടി ഫോറസ്റ്റ് സെക്ഷന്റെ കീഴിലുള്ള മഞ്ജുച്ചാൽ ഭാഗത്തുനിന്നുമാണ് നായാട്ടു സംഘത്തെ പിടികൂടിയത്. കാഞ്ഞങ്ങാട് റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ കെ രാഹുലിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ഒ സുരേന്ദ്രന്റെ നിർദ്ദേശപ്രകാരം ഭീമനടി സെക്ഷൻ സ്റ്റാഫ് നടത്തിയ പരിശോധനയ്ക്കിടയിലാണ് നായാട്ട് സംഘം പിടിയിലായത്. ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ പി ശ്രീധരൻ, നിതിൻ ചന്ദ്രൻ, എം എൻ നന്ദകുമാർ, ജിഷ്ണു കുഞ്ഞുകൃഷ്ണൻ, ഫോറസ്റ്റ് ബീറ്റ് അസിസ്റ്റന്റ് സന്തോഷ്, ഡ്രൈവർ പ്രദീപ്കുമാർ എന്നിവരാണ് പരിശോധന സംഘത്തിൽ ഉണ്ടായിരുന്നത്. പ്രതികളെ കാഞ്ഞങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ട് മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു.
What's Your Reaction?