യുദ്ധമുഖത്ത് ചെറുത്ത് നിൽപ്പിന്റെ പ്രതീകമായി സഹർ ഇമാമി.

Jun 18, 2025 - 06:33
 0
യുദ്ധമുഖത്ത് ചെറുത്ത് നിൽപ്പിന്റെ പ്രതീകമായി സഹർ ഇമാമി.

ഇറാന്റെ ഐ ആർ ഐ ബി ചാനൽ അവതാരക സഹർ ഇമാമി ഒറ്റ ദിവസം കൊണ്ട് ലോകശ്രദ്ധ നേടിയിരിക്കുകയാണ്. അവർ വാർത്ത അവതരിപ്പിക്കുന്നതിനിടെയാണ് ചാനൽ മന്ദിരത്തിൽ ഇസ്രയേൽ മിസൈലുകൾ പതിച്ചത്. തത്സമയ സംപ്രേക്ഷണത്തിനിടെ നടന്ന ആക്രമണത്തിൽ ന്യൂസ് റൂം വിറങ്ങലിച്ചു. ഇമാമിയുടെ പിന്നിലെ സ്‌ക്രീൻ മിന്നിമറഞ്ഞു, ഇരുട്ടിലായി. സ്റ്റുഡിയോ വിറച്ചു, ഫീഡ് കുറച്ചുനേരം കട്ട് ചെയ്തു. സ്‌ഫോടനങ്ങൾ കെട്ടിടത്തെ പിടിച്ചുകുലുക്കിയപ്പോഴും സഹർ ഇമാമി പതറിയില്ല. സംസാര സ്വാതന്ത്ര്യത്തെ നിശബ്ദമാക്കാനുള്ള ഇസ്രായേൽ ഭരണകൂടത്തിന്റെ തീവ്രശ്രമമാണ് നടന്നതെന്ന് ഇമാമി പറഞ്ഞു. വാർത്താ ശൃംഖലയുടെ നിർമ്മാണം അടിച്ചമർത്തപ്പെട്ടാലും സത്യത്തിന്റെ ശബ്ദം നിശബ്ദമാക്കപ്പെടില്ല. ഞങ്ങൾ ഞങ്ങളുടെ പ്രവർത്തനം തുടരും, ദേശീയ മാധ്യമങ്ങൾ ശക്തിയോടെ പ്രക്ഷേപണം ചെയ്യുന്നത് തുടരുമെന്നും അവർ പ്രഖ്യാപിച്ചു. ആദ്യം ഒന്ന് പതറിയ സഹർ ഇമാമി എണീറ്റ് ഓടിയെങ്കിലും മിനിട്ടുകൾക്കുള്ളിൽ തിരിച്ചെത്തി വാർത്ത വായന തുടർന്നു. ഇനിയും അക്രമിക്കൂ എന്ന് ഇസ്രായേലിനെ അവർ വെല്ലുവിളിക്കുകയും ചെയ്തു. ഇറാനിയൻ സ്ത്രീകളുടെ ധൈര്യത്തിന്റെ പ്രതീകമായാണ് ലോകം അവളെ വിശേഷിപ്പിച്ചത്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖൊമേനി സഹറിനെ ഇറാന്റെ ശബ്ദമെന്ന് പ്രശംസിച്ചു. ഇറാനിലെ പ്രശസ്തയായ അവതാരകരിൽ ഒരാളാണ് സഹർ. 1985 ൽ ടെഹ്‌റാനിൽ ജനിച്ച സഹർ ഇമാമി കാർഷിക എഞ്ചിനീയറിംഗിൽ ബിരുദം നേടിയിട്ടുണ്ട്. 2010 ൽ മാധ്യമ രംഗത്ത് പ്രവേശിച്ച അവർ താമസിയാതെ ഇറാന്റെ ഔദ്യോഗിക വാർത്താ ചാനലിൽ വ്യക്തിമുദ്ര പതിപ്പിച്ച് ഇറാനിയൻ മാധ്യമ പ്രവർത്തനത്തിൽ അറിയപ്പെടുന്ന മുഖമായി. ഫുഡ് എഞ്ചിനീയറിംഗ് പഠിച്ചെങ്കിലും ഇമാമി തന്റെ തൊഴിലായി തിരഞ്ഞെടുത്തത് മാധ്യമ മേഖലയായിരുന്നു. വർഷങ്ങളായി "ബാക്ക് ഹോം", "മോണിംഗ് വിത്ത് ദി ന്യൂസ്" എന്നിവയുൾപ്പെടെ നിരവധി ഷോകൾ അവതരിപ്പിച്ചു കൊണ്ടിരിക്കുന്ന സഹർ ഇമാമി ഇറാനിയൻ വാർത്താ മുറികളിലെ ഒരു സ്ഥിരം സാന്നിധ്യമാണ്. വിവാഹിതയാണ് ഒരു ആൺകുഞ്ഞുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow