യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; ദുരൂഹതയിൽ അന്വേഷണം

Jul 31, 2026 - 13:48
 0
യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; ദുരൂഹതയിൽ അന്വേഷണം

വളപട്ടണം: പൊയ്ത്തുംകടവിൽ ഇരുപതുകാരിയായ ഫാത്തിമത്ത് റിസയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വളപട്ടണം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മരണത്തിൽ ദുരൂഹതയുണ്ടെന്ന സംശയത്തെ തുടർന്ന് യുവതിയുടെ മൊബൈൽ ഫോണും എഴുതിവെച്ചതെന്ന് കരുതുന്ന കുറിപ്പും പോലീസ് കസ്റ്റഡിയിലെടുത്തു.

ഏഴ് മാസം മുൻപാണ് കുടുക്കിമൊട്ട സ്വദേശിയായ ആസിഫുമായി ഫാത്തിമത്തിന്റെ വിവാഹം നടന്നത്. ഗൾഫിലായിരുന്ന ദമ്പതികൾ രണ്ട് മാസം മുൻപാണ് നാട്ടിലെത്തിയത്. മരണവിവരമറിഞ്ഞ് ആസിഫ് ഗൾഫിൽ നിന്ന് നാട്ടിലെത്തിയിട്ടുണ്ട്.

ഹംസ-ഷമീറ ദമ്പതികളുടെ മകളാണ് ഫാത്തിമത്ത് റിസ. സഹോദരൻ മൂവാരിസ്.

മരണകാരണം വ്യക്തമാകാൻ പോസ്റ്റ്മോർട്ടം റിപ്പോർട്ടും മൊബൈൽ ഫോണിലെ വിവരങ്ങളും ലഭിക്കേണ്ടതുണ്ടെന്നും, എല്ലാ സാഹചര്യങ്ങളും പരിശോധിച്ച് വിശദമായ അന്വേഷണം നടത്തിവരുകയാണെന്നും വളപട്ടണം പോലീസ് അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow