റെയിൻ ഗാർഡിംഗ് സബ്സിഡി വിതരണം ചെയ്തു
മടിക്കൈ: മടിക്കൈ അമ്പലത്തറ റബ്ബർ ഉൽപാദക സംഘം റെയിൻ ഗാർഡ് ഉപയോഗിച്ച് ടാപ്പിംഗ് ചെയ്ത കർഷകർക്കുള്ള സബ്സിഡി വിതരണവും വാർഷിക ജനറൽ ബോഡി യോഗവും നടത്തി. മടിക്കൈ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് സി പ്രഭാകരൻ സബ്സിഡി വിതരണം ചെയ്തു. ജനറൽ ബോഡി യോഗം എം പി പവിത്രൻ (റബ്ബർ ബോർഡ് ഡെപ്യുട്ടി ആർപിസി കാഞ്ഞങ്ങാട്) ഉൽഘാടനം ചെയ്തു. റബ്ബർ ബോർഡ് നൽകുന്ന വിവിധ പദ്ധതികളെ കുറിച്ച് അസി: ഡവലപ്മെൻ്റ് ഓഫീസർ ഷൈനി സംസാരിച്ചു. ദിനേശൻ തലക്കാനം അധ്യക്ഷത വഹിച്ചു. രാമചന്ദ്രൻ കാരളി സ്വാഗതവും, ചന്ദ്രൻ കീത്തോൾ നന്ദിയും പറഞ്ഞു. ഭാരവാഹികളായി രാമചന്ദ്രൻ കാരളി (പ്രസിഡൻ്റ്), ദിനേശൻ തലക്കാനം (വൈ: പ്രസിഡൻ്റ്) ചന്ദ്രൻ കീത്തോൾ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
What's Your Reaction?