ലഹരിവിരുദ്ധ സന്ദേശവുമായി എണ്ണപ്പാറയിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു

Jul 13, 2026 - 10:12
 0
ലഹരിവിരുദ്ധ സന്ദേശവുമായി എണ്ണപ്പാറയിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു

തായന്നൂർ: യുവാക്കളിലും വിദ്യാർത്ഥികളിലും വർധിച്ചുവരുന്ന ലഹരി വസ്തുക്കളുടെ ഉപയോഗത്തിനെതിരെ ബോധവത്കരണ പ്രവർത്തനങ്ങളുമായി ഗോത്രബന്ധു വികസന സമിതി. സർക്കാരിന്റെ 'ഓപ്പറേഷൻ തൂഫാൻ-ദി നാർക്കോ ഹണ്ട്' പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് എണ്ണപ്പാറയിൽ ലഹരിവിരുദ്ധ കൂട്ടയോട്ടം സംഘടിപ്പിച്ചു.

നബാർഡ് ട്രൈബ്സ് പ്രോജക്ട് കോടോം-ബേളൂർ, എണ്ണപ്പാറ വില്ലേജ് പ്ലാനിംഗ് കമ്മിറ്റി ക്ലസ്റ്റർ, എണ്ണപ്പാറ കുടുംബാരോഗ്യ കേന്ദ്രം, സെന്റർ ഫോർ റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ്, അമ്പലത്തറ ജനമൈത്രി പോലീസ് എന്നിവരുടെ സംയുക്ത സഹകരണത്തോടെയായിരുന്നു പരിപാടി. കോടോം-ബേളൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.വി. ജയചന്ദ്രൻ കൂട്ടയോട്ടം ഉദ്ഘാടനം ചെയ്തു. ഗോത്രബന്ധു വികസന സമിതി പ്രസിഡന്റ് രമേശൻ മലയാറ്റുകര അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് അംഗങ്ങളായ സജിത ശ്രീകുമാർ, രാജൻ അയ്യങ്കാവ്, ജോളി ജോസഫ്, കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ പി.കെ. ജിഷ, ചിത്രകാരൻ കെ.ആർ.സി. തായന്നൂർ, രമണി എം.സി., ശാലിനി ടി.ജി., രമ്യ ബാലകൃഷ്ണൻ, ടി. രാജേഷ്, ശശികല, എൻ. ബിന്ദു എന്നിവർ സംസാരിച്ചു.

സി. രാജൻ ചൂരപ്പടവ് സ്വാഗതവും പി. അമ്പാടി പനയാർകുന്ന് നന്ദിയും പറഞ്ഞു. എ.ഇ. അമ്പു, രാജേഷ് പനയാർകുന്ന്, അജിത വേണുഗോപാൽ, കെ. രഘു, നാരായണൻ കുഴിക്കോൽ, മാധവൻ എന്നിവർ കൂട്ടയോട്ടത്തിന് നേതൃത്വം നൽകി.

പരിപാടിയുടെ ഭാഗമായി ലഹരിവിരുദ്ധ ചിത്രരചനാ മത്സര വിജയികൾക്ക് സമ്മാനദാനവും ലഹരിവിരുദ്ധ പ്രതിജ്ഞയും നടന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow