വിപ്ലവ സൂര്യന് വിട.

Jul 23, 2025 - 14:55
 0
വിപ്ലവ സൂര്യന് വിട.

ആലപ്പുഴ: അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി. വിഎസിന്റെ ഭൗതികദേഹം റിക്രിയേഷൻ ഗ്രൗണ്ടിൽ നിന്ന് വിലാപയാത്രയായാണ് സംസ്കാരം നടക്കുന്ന വലിയ ചുടുകാട്ടിലെത്തിച്ചത്. വിഎസിന്റെ ഭൗതിക ശരീരം ചിതയിലേക്ക് എടുത്തതോടെ പ്രവർത്തകർ ലാൽസലാം മുദ്രാവാക്യം മുഴക്കി. വിഎസിന്റെ മകൻ വി എ അരുൺകുമാറാണ് ചിതക്ക് തീകൊളുത്തിയത്. പൊലീസിന്റെ ഗാർഡ് ഓഫ് ഓണർ നൽകിയ ശേഷമാണ് റിക്രിയേഷൻ ഗ്രൗണ്ടിലെ പൊതുദർശനം അവസാനിപ്പിച്ചത്. മഴയെ അവഗണിച്ചും വലിയ ജനസാഗരം തന്നെയാണ് പ്രിയ സഖാവിന് അന്ത്യാഭിവാദ്യം അർപ്പിക്കാൻ റിക്രിയേഷൻ ഗ്രൗണ്ടിൽ എത്തിയത്. വലിയ ചുടുക്കാട്ടിലേക്കുള്ള വഴികളെല്ലാം പൊലീസ് ബ്ലോക്ക് ചെയ്തിരുന്നു. മുഖ്യമന്ത്രിയടക്കമുള്ള നേതാക്കൻമാർ വലിയ ചുടുകാട്ടിൽ സംസ്കാര ചടങ്ങിൽ പങ്കെടുക്കാനെത്തിയിരുന്നു. 

What's Your Reaction?

like

dislike

love

funny

angry

sad

wow