വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

May 18, 2026 - 09:58
May 18, 2026 - 10:25
 0
വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

തിരുവനന്തപുരം: ആയിരങ്ങളെ സാക്ഷിയാക്കി വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സെൻട്രൽ ആശുപത്രിയിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ രാവിലെ പത്ത് മണിക്ക് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രിയായി വി ഡി സതീശനൊപ്പം, രമേശ് ചെന്നിത്തല, കെ മുരളീധരൻ, സണ്ണി ജോസഫ്, എ പി അനിൽകുമാർ, പി സി വിഷ്ണുനാഥ്, ബിന്ദു കൃഷ്ണ, എം ലിജു, ഒ ജെ ജനീഷ്, റോജി എം ജോൺ, ടി സിദ്ദീഖ്, കെ എ തുളസി, പി കെ കുഞ്ഞാലിക്കുട്ടി, എൻ ഷംസുദ്ധീൻ, പി കെ ബഷീർ, കെ എം ഷാജി, വി ഐ അബ്ദുൾ ഗഫൂർ, മോൻസ് ജോസഫ്, ഷിബു ബേബിജോൺ, സി പി ജോൺ, അനൂപ് ജേക്കബ് മറ്റ് മന്ത്രിമാർ. പതിനാറാം നിയമസഭയിലെ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണനും, ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാനുമാണ്. സത്യപ്രതിജ്ഞ ചടങ്ങിൽ പ്രസിഡൻ്റ് മല്ലികാർജ്ജുന ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, സംസ്‌ഥാനത്തെ മുഖ്യമന്ത്രിമാർ, ഉപമുഖ്യമന്ത്രി, മന്ത്രിമാർ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ തുടങ്ങി സമൂഹത്തിൻ്റെ നാനാ തുറകളിലുള്ള പ്രമുഖ വ്യക്തികൾ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow