ശബരിമല തീർത്ഥാടകരെ വനത്തിൽ ഇറക്കി വിട്ട സംഭവം; കണ്ടക്ടറെ സ്ഥലംമാറ്റിയത് കാഞ്ഞങ്ങാട്ടേക്ക്
കാഞ്ഞങ്ങാട്: ശബരിമല തീർത്ഥാടകരെ രാത്രികാലത്ത് വനത്തിന് അകത്ത് ഇറക്കിവിട്ട സംഭവത്തിൽ ആരോപണ വിധേയനായ കെഎസ്ആർടിസി ബസിന്റെ താൽക്കാലിക ഡ്രൈവറെ പിരിച്ചുവിട്ടു. കണ്ടക്ടറെ കാഞ്ഞങ്ങാട് ഡിപ്പോയിലേക്ക് സ്ഥലംമാറ്റി. കഴിഞ്ഞ ദിവസമാണ് നടപടിക്ക് ആസ്പദമായ സംഭവം. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന സ്ത്രീകളും കുട്ടികളും അടങ്ങിയ സംഘത്തിനാണ് ദുരനുഭവം ഉണ്ടായത്. മലയിറങ്ങി എത്തിയ സംഘം പമ്പയിൽ നിന്നാണ് കെഎസ്ആർടിസി ബസിൽ കയറിയത്. നിലക്കൽ ബസ്റ്റാന്റിലേക്കാണ് ടിക്കറ്റ് എടുത്തിരുന്നത്. എന്നാൽ രാത്രിയിൽ ബസ്റ്റാന്റിൽ കയറാൻ കൂട്ടാക്കാതെ തീർത്ഥാടകരെ വനത്തിനകത്ത് റോഡരുകിൽ ഇറക്കി വിടുകയായിരുന്നു. കൊല്ലം സ്വദേശികളായ 13 അംഗ സംഘത്തിനാണ് ഈ ദുരാനുഭവം ഉണ്ടായത്. സംഭവം വിവാദമായതോടെയാണ് ബസിന്റെ താൽക്കാലിക ഡ്രൈവറെ പിരിച്ചുവിട്ടു കൊണ്ടും കണ്ടക്ടറെ കാഞ്ഞങ്ങാട്ടേക്ക് മാറ്റിക്കൊണ്ടും മന്ത്രി കെ ബി ഗണേഷ് കുമാർ ഉത്തരവിടുകയായിരുന്നു.
What's Your Reaction?