ശ്രീരാഗിന്റെ മരണം; മസ്തിഷ്ക ജ്വരം മൂലമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്
മടിക്കൈ: ഇന്നു രാവിലെ മരണപ്പെട്ട കാഞ്ഞിരപ്പൊയിൽ കറുകവളപ്പിലെ ശ്രീരാഗിന്റെ(28) മൃതദേഹം കുളങ്ങാട് ഭാസ്കര കുമ്പള ക്ലബ്ബിൽ പൊതുദർശനത്തിനുശേഷം പെരളത്തെ വീട്ടുവളപ്പിൽ സംസ്കരിച്ചു. കറുക വളപ്പിലെ രാഘവൻ-പ്രമീള(മുൻ മടിക്കൈ പഞ്ചായത്ത് വൈസ് പ്രസിഡന്റ്) ദമ്പദികളുടെ മകനാണ്. ഇന്ന് രാവിലെയാണ് ടിപ്പർ ഡ്രൈവറായ ശ്രീരാഗിനെ വീടിന്നു സമീപത്തുള്ള റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കാസർകോട് ജനറൽ ആശുപത്രിയിൽ നടത്തിയ പോസ്റ്റുമോർട്ടത്തിൽ മരണകാരണം മസ്തിഷ്ക ജ്വരം മൂലമെന്നാണ് പ്രാഥമിക റിപ്പോർട്ട്. സംഭവത്തിൽ നാട്ടുകാർ സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് ഫോറൻസിക് വിദഗ്‌ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചിരുന്നു. നേരത്തെ കപ്പൽ ജോലിക്കാരനായിരുന്ന ശ്രീരാജ് ഇപ്പോൾ നാട്ടിൽ നാടൻപണി യെടുക്കുകയാണ്. മലപ്പച്ചേരി കോതോട്ടു പാറയിലാണ് അമ്മയും അച്ഛനും സഹോദരനും താമസിക്കുന്നത്. ശ്രീരാജ് മുത്തച്ഛനും മുത്തശ്ശിയോടുമൊപ്പം പെരളത്താണ് താമസം. എസ് ഐ മാരായ സി പി ജിതേഷ്, എ ആർ ശർങ്ങധരൻ, ജിതിൻ, അനന്തകൃഷ്ണൻ, സിപിഒ കൃപേഷ് എന്നിവരുടെ നേതൃത്വത്തിൽ ഹോസ്ദുർഗ്ഗ് പോലീസ് ഇൻക്വസ്റ്റ് നടത്തി.
What's Your Reaction?