ഷെയ്ഖ് ഹംദാൻ ചൊവ്വാഴ്ച ഇന്ത്യ സന്ദർശിക്കും
ദുബായ്: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ക്ഷണപ്രകാരം രണ്ടു ദിവസത്തെ ഇന്ത്യ സന്ദർശനത്തിന്നായി ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നാളെ (ചൊവ്വാഴ്ച) ഇന്ത്യ സന്ദർശിക്കും.
സന്ദർശന വേളയിൽ, വിവിധ തന്ത്രപ്രധാന മേഖലകളിലെ ഉഭയകക്ഷി സഹകരണം വർദ്ധിപ്പിക്കുന്നതിനും പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുമുള്ള വഴികൾ പര്യവേക്ഷണം ചെയ്യുന്നതിനായി ഷെയ്ഖ് ഹംദാൻ മുതിർന്ന ഇന്ത്യൻ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും.
ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡന്റും ദുബായ് എയർപോർട്ട്‌സ് ചെയർമാനും എമിറേറ്റ്‌സ് എയർലൈൻ ആൻഡ് ഗ്രൂപ്പിന്റെ ചെയർമാനും ചീഫ് എക്‌സിക്യൂട്ടീവുമായ ഷെയ്ഖ് അഹമ്മദ് ബിൻ സയീദ് അൽ മക്തൂം, കാബിനറ്റ് കാര്യ മന്ത്രി മുഹമ്മദ് ബിൻ അബ്ദുല്ല അൽ ഗെർഗാവി, അന്താരാഷ്ട്ര സഹകരണ സഹമന്ത്രി റീം ബിൻത് ഇബ്രാഹിം അൽ ഹാഷിമി, കായിക മന്ത്രി ഡോ. അഹമ്മദ് ബെൽഹൂൾ അൽ ഫലാസി, സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മാരി, വിദേശ വ്യാപാര സഹമന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സെയൂദി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിജിറ്റൽ ഇക്കണോമി, റിമോട്ട് വർക്ക് ആപ്ലിക്കേഷനുകൾ എന്നിവയുടെ സഹമന്ത്രി ഒമർ ബിൻ സുൽത്താൻ അൽ ഒലാമ എന്നിവരടങ്ങുന്ന ഉന്നതതല പ്രതിനിധി സംഘം ഷെയ്ഖ് ഹംദാനൊപ്പമുണ്ടാകും. വിവിധ സാമ്പത്തിക മേഖലകളെ പ്രതിനിധീകരിക്കുന്ന നിരവധി മുതിർന്ന ഉദ്യോഗസ്ഥരും നേതാക്കളും പ്രതിനിധി സംഘത്തിലുണ്ട്.
ദുബായ് കിരീടാവകാശി എന്ന നിലയിൽ ഹിസ് ഹൈനസിന്റെ ഇന്ത്യയിലേക്കുള്ള ആദ്യ ഔദ്യോഗിക സൗർശനമാണിത്.
What's Your Reaction?