ജനസംഖ്യയുടെ 31% കുവൈറ്റികൾ. പ്രവാസികളിൽ ഇന്ത്യക്കാർ മുന്നിൽ.

May 8, 2025 - 22:29
May 8, 2025 - 22:32
 0
ജനസംഖ്യയുടെ 31% കുവൈറ്റികൾ. പ്രവാസികളിൽ ഇന്ത്യക്കാർ മുന്നിൽ.

കുവൈറ്റ്സിറ്റി: പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ(പി എ സി ഐ) പുറത്തിറക്കിയ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം 2024 ഡിസംബർ അവസാനത്തോടെ കുവൈറ്റ് പൗരന്മാരുടെ എണ്ണം 1,567,983 ആയി. കുവൈറ്റുകാർ അല്ലാത്തവരുടെ ആകെ എണ്ണം 3,419,843 ആയി. ഇതോടെ കുവൈത്തിലെ ആകെ ജനസംഖ്യ 4,987,826 ആയി. മൊത്തം ജനസംഖ്യയുടെ 31 ശതമാനം കുവൈറ്റികളാണ്. 773,060 കുവൈറ്റി പുരുഷന്മാരും, 794923 സ്ത്രീകളും. കുവൈറ്റി ഇതര പുരുഷന്മാരുടെ എണ്ണം 2,259,690 ഉം, കുവൈറ്റി ഇതര സ്ത്രീകൾ 1,160,153 ഉം. തൊഴിൽ കാര്യത്തിൽ സർക്കാർ ജീവനക്കാരിൽ 78% കുവൈറ്റികളാണ്. 22 ശതമാനം പ്രവാസികൾ. സ്വകാര്യമേഖലയിൽ കുവൈറ്റികൾ 4% കവിയുന്നില്ല. അതേസമയം കുവൈറ്റികൾ അല്ലാത്തവർ 96 ആണ്. ആകെ പ്രവാസി തൊഴിലാളികളുടെ എണ്ണം 2,560,252 ആയിരുന്നു. ഇതിൽ 540,878 കുവൈത്ത് തൊഴിലാളികളാണ്. ഗാർഹിക തൊഴിലാളികളുടെ എണ്ണം 780,930 ആയി. പ്രവാസി കുടുംബങ്ങളിലെ ശരാശരി അംഗങ്ങൾ വെറും രണ്ടുമാത്രമുള്ളപ്പോൾ, ശരാശരി കുവൈറ്റി കുടുംബത്തിൽ 7 അംഗങ്ങൾ ഉണ്ടെന്ന് സ്ഥിതിവിവരക്കണക്കുകൾ വെളിപ്പെടുത്തി. ആയിരം ജനസംഖ്യയിൽ ജനനനിരക്ക് കുവൈറ്റികൾ 21 ഉം, കുവൈറ്റികൾ അല്ലാത്തവർക്ക് നാലുമാണ്. ജനസംഖ്യയുടെ കാര്യത്തിൽ വിദേശ പൗരന്മാരിൽ ഇന്ത്യൻ സമൂഹം ഒന്നാം സ്ഥാനത്താണ്. തൊട്ടുപിന്നാലെ ഈജിപ്ത്, ബംഗ്ലാദേശ്, ഫിലിപ്പിനോ, സിറിയ, ശ്രീലങ്ക, സൗദി, നേപ്പാൾ പാകിസ്ഥാൻ, ജോർദാൻ എന്നിവർ യഥാക്രമം സ്ഥാനങ്ങൾ വഹിക്കുന്നു.

വാർത്തകൾ വേഗത്തിലറിയാൻ വാട്ട്സാപ്പിൽ ജോയിൻ ചെയ്യുക.

https://chat.whatsapp.com/FAbvdR3MMde8K6u4AmkZRf

What's Your Reaction?

like

dislike

love

funny

angry

sad

wow