യുഎഇയുടെ ഇത്തിഹാദ്-സാറ്റ് ഉപഗ്രഹം 2025 മാർച്ചിൽ വിക്ഷേപിക്കും.
മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെന്ററും, ദക്ഷിണ കൊറിയയുടെ സാട്രെക് ഇനിഷ്യേറ്റീവും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിലൂടെ വികസിപ്പിച്ചെടുത്ത ഇത്തിഹാദ്-സാറ്റിൽ എല്ലാ കാലാവസ്ഥയിലും ഉയർന്ന കൃത്യതയുള്ള നിരീക്ഷണം നൽകുന്ന ഏറ്റവും പുതിയ ഇമേജിംഗ് സാങ്കേതികവിദ്യകൾ ഉൾപ്പെടുന്നു.
ദുബായ്: നൂതന സിന്തറ്റിക് അപ്പർച്ചർ റഡാർ (എസ് എ ആർ) ഉപഗ്രഹമായ എത്തിഹാദ്-സാറ്റ് പദ്ധതി പൂർത്തിയായതായും, 2025 മാർച്ചിൽ വിക്ഷേപിക്കാൻ ഒരുങ്ങുന്നുതായും അധികൃതർ.
മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെന്ററും, ദക്ഷിണ കൊറിയയുടെ സാട്രെക് ഇനിഷ്യേറ്റീവും തമ്മിലുള്ള തന്ത്രപരമായ സഹകരണത്തിലൂടെ വികസിപ്പിച്ചെടുത്ത ഇത്തിഹാദ്-സാറ്റ്, യുഎഇയുടെ ബഹിരാകാശ ശേഷിയിൽ ഒരു പ്രധാന നാഴികകല്ലായി വിലയിരുത്തപ്പെടുന്നു.
യുഎഇയുടെ വളർന്നുവരുന്ന ബഹിരാകാശ പര്യവേഷണ ശ്രമങ്ങളിലെ ഈ നാഴികക്കല്ല് ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും, പ്രതിരോധ മന്ത്രിയും, ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അഭിമാനത്തോടെ പ്രഖ്യാപിച്ചു.
2025 മാർച്ചിൽ വിക്ഷേപിക്കാൻ പോകുന്ന നൂതന സിന്തറ്റിക് അപ്പർച്ചർ റഡാർ (എസ് എ ആർ) ഉപഗ്രഹമായ എത്തിഹാദ്-സാറ്റിന്റെ പൂർത്തീകരണം പ്രഖ്യാപിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട് എന്ന് ഷെയ്ഖ് ഹംദാൻ തന്റെ എക്സ് അക്കൗണ്ടിൽ പറഞ്ഞു.
മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെന്ററും, ദക്ഷിണ കൊറിയയുടെ സാട്രെക് ഇനിഷ്യേറ്റീവും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിലൂടെ വികസിപ്പിച്ചെടുത്ത ഇത്തിഹാദ്-സാറ്റിൽ എല്ലാ കാലാവസ്ഥയിലും ഉയർന്ന കൃത്യതയുള്ള നിരീക്ഷണം നൽകുന്ന ഏറ്റവും പുതിയ ഇമേജിംഗ് സാങ്കേതികവിദ്യകൾ ഉൾപ്പെടുന്നു. ബഹിരാകാശ മേഖലയിലെ ഞങ്ങളുടെ അഭിലാഷങ്ങൾക്ക് അതിരുകളില്ല, കൂടാതെ ബഹിരാകാശ പര്യവേഷണത്തിൽ യുഎഇയുടെ ആഗോള നേതൃത്വത്തെ ശക്തിപ്പെടുത്തുന്നതിനും, അറിവും, നവീകരണവും കൊണ്ട് പ്രവർത്തിക്കുന്ന മാനവികതയ്ക്ക് ശോഭനമായ ഒരു ഭാവി രൂപപ്പെടുത്തുന്നതിനും ഞങ്ങളുടെ യുവാക്കളുടെ കഴിവുകളിൽ ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു. അദ്ദേഹം കൂട്ടിച്ചേർത്തു.
What's Your Reaction?