"കീ ടു മെമ്മറീസ് 2025" ആർട്ട് ഇൻസ്റ്റാളേഷൻ തീർത്ത് ഖത്തർ.
ഖത്തർ ഫിഫ ലോകകപ്പ് 2022 ആരാധകരിൽ നിന്ന് ശേഖരിച്ച 250,000 കീചെയിനുകൾ ചേർന്നതാണ് "കീ ടു മെമ്മറീസ് 2025" തയ്യാറാക്കിയത്.
ദോഹ: തിരക്കേറിയ ലുസൈൽ മെട്രോ സ്റ്റേഷനിൽ "കീ ടു മെമ്മറീസ് 2025" എന്ന പുതിയ ആർട്ട് ഇൻസ്റ്റാളേഷൻ അനാച്ഛാദനം ചെയ്തു.
2022 ലെ ഫിഫ ലോകകപ്പ് ഖത്തറിൻ്റെ കൂട്ടായ ഓർമ്മകൾക്കുള്ള ഒരു ആദരസൂചകമാണ് ഈ ഇൻസ്റ്റാളേഷൻ, കൂടാതെ ലോകോത്തര ടൂർണമെൻ്റിൽ ഉണ്ടായ നിമിഷങ്ങളുടെ മൂർത്തമായ പ്രതിനിധാനം വരച്ചുകാട്ടുന്നു.
ബൂ ഡിസൈൻ സ്റ്റുഡിയോയുമായും, ഖത്തരി ഡിസൈനർ മറിയം അൽ-ഹോമൈദുമായും സഹകരിച്ച്, ഖത്തർ 2022 ൽ ആരാധകരിൽ നിന്ന് ശേഖരിച്ച 250,000 കീചെയിനുകൾ ചേർന്നതാണ് "കീ ടു മെമ്മറീസ് 2025".
ലുസൈൽ മെട്രോ സ്റ്റേഷൻ പുറത്ത്, ചരിത്രപ്രധാനമായ മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കുകയും, ഫുട്ബോൾ ചരിത്രത്തിൽ വലിയൊരു പങ്കു വഹിക്കുകയും ചെയ്ത ശ്രദ്ധേയമായ വേദിയായ ഐക്കണിക് ലുസൈൽ സഹായത്തിന് സമീപമാണ് ഇത് സജ്ജീകരിച്ചിരിക്കുന്നത്.
മറിയം അൽ-ഹോമൈദിൻ്റെ ആശയത്തിൽ പിറന്ന ഈ ഡിസൈൻ, പരമ്പരാഗതവും, സമകാലികവുമായ ഘടകങ്ങൾ സംയോജിപ്പിച്ചാണ് ഒരുക്കിയിട്ടുള്ളത്.
"ഓരോ കീചെയിനും ഒരു ഓർമ്മയെക്കാൾ കൂടുതലായിരുന്നു. കൊത്തിയെടുത്തതും, അക്കമിട്ടതും, ലക്ഷ്യബോധത്തോടെ കൊണ്ടുനടന്നതും. ആ ഒരു സ്ഥലം, ഒരു ഓർമ്മ, ഒരു നിമിഷം എന്നിവ അടയാളപ്പെടുത്തി." ബൂ ഡിസൈൻ സ്റ്റുഡിയോവ്യക്തമാക്കി.
ഖത്തർ മ്യൂസിയംസ് സിഐഒ സാദ് റുമൈഹി, സുപ്രീം കമ്മിറ്റി ഡയറക്ടർ ജനറൽ, കായിക, യുവജന സമിതിയുടെ അണ്ടർ സെക്രട്ടറി എഞ്ചിനീയർ യാസിർ അൽ ജമാൽ എന്നിവർ അനാച്ഛാദന ചടങ്ങിൽ പങ്കെടുത്തു.
What's Your Reaction?