ദുബായ് ലോകകപ്പ് സമാപന ചടങ്ങ് പുതിയ ഗിന്നസ് റെക്കോർഡ് സൃഷ്ടിച്ചു.

5,983 ഡ്രോണുകൾ കൊണ്ട് നിർമ്മിച്ച ഏറ്റവും വലിയ സ്‌ക്രീൻ സൃഷ്ടിച്ചാണ് പുതിയ റിക്കോർഡ് നേട്ടം കൈവരിച്ചത്.

Apr 7, 2025 - 16:34
 0
ദുബായ് ലോകകപ്പ് സമാപന ചടങ്ങ് പുതിയ ഗിന്നസ് റെക്കോർഡ് സൃഷ്ടിച്ചു.

ദുബായ്: ദുബായ് മൈദാൻ റേസ്‌ കോഴ്‌സിൽ നടന്ന ദുബായ് ലോകകപ്പിന്റെ 29-ാമത് പതിപ്പിന്റെ സമാപന ചടങ്ങ്, 5,983 മൾട്ടിറോട്ടർ ഡ്രോണുകൾ ഉപയോഗിച്ച് നിർമ്മിച്ച ഏറ്റവും വലിയ പറക്കുന്ന എൽഇഡി സ്‌ക്രീനിനുള്ള പുതിയ ഗിന്നസ് വേൾഡ് റെക്കോർഡ് സ്ഥാപിച്ചു.

60,000-ത്തിലധികം കാണികളെ സാക്ഷിയാക്കി നടന്ന ഈ ഷോയിയിൽ അത്യാധുനിക ഡ്രോൺ സാങ്കേതികവിദ്യ, ലേസറുകൾ, ലൈറ്റുകൾ, വിസ്മയിപ്പിക്കുന്ന വെടിക്കെട്ട് എന്നിവ കൊണ്ട് ശ്രദ്ധേയമായി. കലാപരമായ വൈഭവം സാംസ്കാരിക സന്ദേശവുമായി സംയോജിപ്പിച്ച പൂർണ്ണമായും ആഴത്തിലുള്ള ദൃശ്യാനുഭവം പ്രദാനം ചെയ്തു.

പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെയും വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെയും കൂറ്റൻ ഛായാചിത്രങ്ങൾ, കുതിരകളുടെയും ചാമ്പ്യൻഷിപ്പ് ട്രോഫിയുടെയും ആനിമേറ്റഡ് ദൃശ്യങ്ങൾ എന്നിവയുൾപ്പെടെ ത്രീ ഡീ രൂപീകരണങ്ങളാൽ ആകാശം നിറഞ്ഞു.

ഗിന്നസ് വേൾഡ് റെക്കോർഡ്സ് പ്രകാരം, ദുബായ് റേസിംഗ് ക്ലബ് മുമ്പ് സ്വന്തമാക്കിയ സ്വന്തം റെക്കോർഡ് തകർത്തു. 5,983 ഡ്രോണുകൾ കൊണ്ട് നിർമ്മിച്ച ഏറ്റവും വലിയ സ്‌ക്രീൻ സൃഷ്ടിച്ചാണ് പുതിയ റിക്കോർഡ് നേട്ടം കൈവരിച്ചത്. വാണിജ്യപരമായി ലഭ്യമായ സ്‌ക്രീനിന് സമാനമായ വീഡിയോകളും ചിത്രങ്ങളും അവതരിപ്പിക്കാനുള്ള കഴിവോടെ, ഇത് ഡ്രോണുകളുടെ നൂതനത്വവും സാങ്കേതികവിദ്യയും പ്രദർശിപ്പിക്കുന്നു.

കഴിഞ്ഞ വർഷം ദുബായ് ലോകകപ്പിന്റെ സമാപന ചടങ്ങിൽ 4,000 ഡ്രോണുകൾ ഉപയോഗിച്ചാണ് ലോകത്തിലെ ഏറ്റവും വലിയ എൽഇഡി സ്‌ക്രീൻ നിർമ്മിച്ചത്.

എല്ലാവർക്കും വലിയ നന്ദി പറഞ്ഞും "അടുത്ത വർഷം കാണാം-ദുബായ് ലോകകപ്പിന്റെ 30-ാം വാർഷികം" എന്ന സന്ദേശത്തോടെയുമാണ് ഷോ അവസാനിച്ചത്.

What's Your Reaction?

like

dislike

love

funny

angry

sad

wow