സന്ദീപ് വാര്യർ ഇനി മുതൽ കോൺഗ്രസ് വക്താവ്.

Jan 27, 2025 - 13:11
 0
സന്ദീപ് വാര്യർ ഇനി മുതൽ കോൺഗ്രസ് വക്താവ്.

സന്ദീപ് വാര്യരെ കോൺഗ്രസ് വക്താക്കളുടെ പട്ടികയിൽ ഉൾപ്പെടുത്തി കെപിസിസി.

 ഇനി മാധ്യമ ചർച്ചകളിൽ പാർട്ടി വക്താവായി സന്ദീപിന് പങ്കെടുക്കാം.

 പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ സുധാകരൻ ഇത് സംബന്ധിച്ച് തീരുമാനമെടുത്തതായി പാർട്ടി ജനറൽ സെക്രട്ടറി എം ലിജു നേതാക്കൾക്ക് അയച്ച കത്തിൽ പറയുന്നു.

 ബിജെപി വിട്ടെത്തിയ സന്ദീപ് വാര്യർക്ക് പുനസംഘടനയിൽ കൂടുതൽ പദവി നൽകാമെന്ന് കോൺഗ്രസ് ഉറപ്പു നൽകി.

 പാലക്കാട് ഉപതിരഞ്ഞെടുപ്പ് സമയത്താണ് സന്ദീപ് വാര്യർ ബിജെപി വിട്ട് കോൺഗ്രസിൽ എത്തിയത്.

 ഇപ്പോൾ കോൺഗ്രസ് വേദികളിൽ അദ്ദേഹം സജീവമാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow