സൗദി അറേബ്യയിലെ ജിസാനില്‍ വാഹനാപകടത്തില്‍ ഒരു മലയാളി അടക്കം പതിനഞ്ച് പേര്‍ മരിച്ചു.
സൗദി അറേബ്യയിലെ ജിസാനില്‍ വാഹനാപകടത്തില്‍ ഒരു മലയാളി അടക്കം പതിനഞ്ച് പേര്‍ മരിച്ചു. ജിസാനിലെ അറാംകോ റിഫൈനറി റോഡില്‍ ആണ് അപകടമുണ്ടായത് . മരണമടഞ്ഞവരില്‍ ഒരു മലയാളിയടക്കം ഒമ്പത് ഇന്ത്യക്കാരും, മൂന്ന് നേപ്പാള്‍ സ്വദേശികളും, മൂന്നു പേര്‍ ഘാന സ്വദേശികളുമാണ്.
കൊല്ലം കേരളപുരം സ്വദേശി വിഷ്ണു പ്രസാദ് പിള്ള(31)യാണ് മരിച്ച മലയാളി. ഗുരുതരമായി പരിക്കേറ്റ 11 പേരെ ജിസാനിലും അബഹയിലുമുള്ള ആശുപത്രികളിലേക്ക് മാറ്റി. മൃതദേഹങ്ങള്‍ ബൈഷ് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
എസിഐസി സര്‍വീസ് കമ്പനിയിലെ 26 പേരടങ്ങുന്ന തൊഴിലാളികള്‍ സഞ്ചരിച്ച മിനി വാനില്‍ എതിരെ വന്ന ട്രെയിലര്‍ ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സംഭവ സ്ഥലത്ത് വെച്ചുതന്നെ പതിനഞ്ച് പേരും മരണമടഞ്ഞിരുന്നു.
അപകടത്തില്‍ പൂര്‍ണ്ണമായി തകര്‍ന്ന വാഹനത്തില്‍ നിന്നും ഫയര്‍ ഫോഴ്‌സിന്റെയും രക്ഷാ പ്രവര്‍ത്തകരുടെയും സഹായത്തോടെയാണ് പരിക്കേറ്റവരെയും മൃതദേഹങ്ങളും പുറത്തെടുത്തത്. കൊല്ലം കേരളപുരം ശശീന്ദ്ര ഭനത്തില്‍ പ്രസാദിന്റെയും രാധയുടെയും മകനാണ് മരിച്ച വിഷ്ണു.
അവിവാഹിതനായ വിഷ്ണു മൂന്ന് വര്‍ഷമായി ഈ കമ്പനിയില്‍ എഞ്ചിനീയറായി ജോലി ചെയ്യുകയാണ്. മഹേഷ് ചന്ദ്ര, മുസഫര്‍ ഹുസ്സൈന്‍ ഖാന്‍ ഇമ്രാന്‍, പുഷ്‌കര്‍ സിംഗ് ദാമി, സപ്ലൈന്‍ ഹൈദര്‍, താരിഖ് ആലം മുഹമ്മദ് സഹീര്‍, മുഹമ്മ മോഹത്തഷിം റാസ, ദിനകര്‍ ബായ് ഹരിദായ് തണ്ടല്‍, രമേശ് കപേലി എന്നിവരാണ് അപകടത്തില്‍ മരിച്ച മറ്റ് ഇന്ത്യക്കാര്‍.
What's Your Reaction?