ദുബായ് എയർഷോയ്ക്കിടെ തേജസ് യുദ്ധവിമാനം തകർന്നുവീണു; പൈലറ്റിനു ദാരുണാന്ത്യം.

Nov 21, 2025 - 16:07
Nov 21, 2025 - 16:16
 0
ദുബായ് എയർഷോയ്ക്കിടെ തേജസ് യുദ്ധവിമാനം തകർന്നുവീണു; പൈലറ്റിനു ദാരുണാന്ത്യം.
ദുബായ് എയർഷോയ്ക്കിടെ തേജസ് യുദ്ധവിമാനം തകർന്നുവീണു; പൈലറ്റിനു ദാരുണാന്ത്യം.

ദുബായ്: എയർ ഷോയിൽ വ്യോമാഭ്യാസം നടത്തുന്നതിനിടെ ഇന്ത്യയുടെ തേജസ് യുദ്ധവിമാനം തകർന്നു വീണു പൈലറ്റിനു ദാരുണാന്ത്യം. ആദ്യ റൗണ്ട് അഭ്യാസപ്രകടനം പൂർത്തിയാക്കിയതിന് തൊട്ടു പിന്നാലെയാണ് അപകടം സംഘമായുള്ള പ്രകടനത്തിനുശേഷം ഒറ്റയ്ക്കുള്ള പ്രകടനം നടത്തുന്നതിനിടയിൽ ഒരു വിമാനം തകരുകയായിരുന്നു. മുകളിലേക്ക് ഉയർന്നുപറന്ന് കരണം മറിഞ്ഞ് വിമാനം നേരെ താഴേക്ക് പതിക്കുകയായിരുന്നു. ഇതേത്തുടർന്ന് എയർ ഷോ താൽക്കാലികമായി നിർത്തിവച്ചു. ഇന്ന് ഉച്ചയ്ക്കാണ് സംഭവം. കാണികൾക്ക് മുന്നിൽ അഭ്യാസപ്രകടനം നടത്തുന്നതിനിടയായിരുന്നു അപകടം. വിമാനം തകർന്നുവീണതോടെ വൻ അഗ്നിഗോളവും പിന്നാലെ കറുത്ത പുകയും ഉയർന്നു. ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് നിർമ്മിക്കുന്ന തേജസ് യുദ്ധവിമാനത്തിൽ ഒരു പൈലറ്റ് മാത്രമാണ് ഉണ്ടാവുക.

What's Your Reaction?

like

dislike

love

funny

angry

sad

wow