വാക്കുതർക്കം; മലയാളി യുവാവ് കൊല്ലപ്പെട്ടു. സ്വദേശി പൗരൻ അറസ്റ്റിൽ.

Sep 21, 2025 - 21:03
 0
വാക്കുതർക്കം; മലയാളി യുവാവ് കൊല്ലപ്പെട്ടു. സ്വദേശി പൗരൻ അറസ്റ്റിൽ.

റിയാദ്: സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയായ ദമാം അൽ ബാദിയിൽ വാക്കുതർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ തിരുവനന്തപുരം ആറാ ല്ലൂമ്മൂട് സ്വദേശിയായ യുവാവ് കൊല്ലപ്പെട്ടു. അതിയന്നൂർ ലോട്ടസ് വില്ലയിൽ അഖിൽ അശോക് കുമാറാ(28)ണ് മരിച്ചത്. സംഭവത്തെ തുടർന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച സ്വദേശി പൗരനെ, ദൃക്സാക്ഷിയായ സുഡാനി പൗരൻ വിവരമറിയിച്ചതിനെ തുടർന്നെത്തിയ പോലീസ്  പിടികൂടി അറസ്റ്റ് ചെയ്തു. ദമാമിനു സമീപം ഖത്തീഫിൽ കഴിഞ്ഞ ഏഴ് വർഷമായി എ സി ടെക്നീഷ്യനായി ജോലി ചെയ്തു വരികയായിരുന്നു അഖിൽ. അഖിലിനോടൊപ്പം ഉണ്ടായിരുന്ന ഭാര്യയും, മാതാപിതാക്കളും രണ്ടാഴ്ച മുമ്പാണ് നാട്ടിലേക്ക് പോയത്. അഖിലിന്റെ റിയാദിലുള്ള സഹോദരൻ ആദർശും, ബന്ധുക്കളും ദമാമിൽ എത്തി സഹോദരന്റെ മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. തുടർ നടപടികൾക്കു ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

What's Your Reaction?

like

dislike

love

funny

angry

sad

wow