യുവതിയെ വഴിയിൽ തടഞ്ഞു നിർത്തി ദേഹോപദ്രവം ഏൽപ്പിച്ച യുവാവ് അറസ്റ്റിൽ.

Nov 21, 2025 - 20:57
 0
യുവതിയെ വഴിയിൽ തടഞ്ഞു നിർത്തി ദേഹോപദ്രവം ഏൽപ്പിച്ച യുവാവ് അറസ്റ്റിൽ.

തായ്യന്നൂർ: ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന യുവതിയെ വഴിയിൽ തടഞ്ഞുനിർത്തി ദേഹോപദ്രവം ഏൽപ്പിക്കുകയും തട്ടിക്കൊണ്ടു പോകാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ. തായന്നൂർ സർക്കാരിയിലെ ചിലമ്പട്ടശ്ശേരിൽ സച്ചിൻ കുര്യാക്കോസിനെയാണ് അമ്പലത്തറ പൊലീസ് അറസ്റ്റ് ചെയ്‌തത്‌. ഹൊസ്‌ദുർഗ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ സച്ചിനെ രണ്ടാഴ്ചത്തേക്ക് റിമാന്റു ചെയ്തു. തായന്നൂരിൽ ബസ്സിറങ്ങി ഇടവഴിയിൽ കൂടി വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന യുവതിയെയാണ് സച്ചിൻ തട്ടി കൊണ്ടുപോകാൻ ശ്രമിച്ചതെന്നാണ് കേസ്.

What's Your Reaction?

like

dislike

love

funny

angry

sad

wow