സർവ്വീസിൽ നിന്നും വിരമിച്ച സൈനികന് സ്വീകരണം നൽകി
കാസർകോട്: അതിര്‍ത്തി രക്ഷാ സേനയില്‍ 38 വര്‍ഷത്തെ രാജ്യസേവനത്തിനു ശേഷം വിരമിച്ച് ജന്മനാട്ടില്‍ തിരിച്ചെത്തിയ എ എസ് ഐ എം ചന്ദ്രന് ബി എസ് എഫ് എക്‌സ് സര്‍വ്വീസ് മെന്‍ വെല്‍ഫയര്‍ അസോസിയേഷന്‍ കാസര്‍ഗോഡ് ഡിസ്ട്രിക്റ്റ് ഭാരവാഹികളുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി.
ലോകത്തിലെ അതിര്‍ത്തി രക്ഷ സേനകളില്‍ ഒന്നാമതായ ബി എസ് എഫ് ല്‍ 1988-ല്‍ പ്രവേശനം ചെയ്ത് രാജ്യത്തിന്റെ അതിര്‍ത്തികളില്‍ ഏറ്റവും ദുര്‍ഘടമായ ഇന്ത്യാ-പാക്കിസ്ഥാന്‍-ബംഗ്ലാദേശ് അതിര്‍ത്തികളില്‍ ജോലി ചെയ്ത് 38 വര്‍ഷത്തെ സേവനത്തിന് ശേഷം എ എസ് ഐ റാങ്കില്‍ വിരമിച്ചു.
കാസര്‍ഗോഡ് റെയില്‍വേ സ്റ്റേഷനില്‍ ചന്ദ്രനെ ജില്ല പ്രസിഡണ്ട് കെ വി മാത്യുവിന്റെ നേതൃത്വത്തില്‍ രക്ഷധികാരികളായ നാരായണന്‍ പാലാട്ട്, ജെയിംസ് ജോസഫ്, സെക്രട്ടറി ജോണ്‍ കെ എ, മുന്‍ പ്രസിഡന്റ് മോഹനന്‍ പി, മുന്‍ സെക്രട്ടറി മധുസുദനന്‍, ട്രഷറര്‍ സുകുമാരന്‍, പുരുഷോത്തമന്‍, കുമാരന്‍ പേരിയ തുടങ്ങി ജില്ലയിലെ അസോസിയേഷന്‍ മെമ്പര്‍മാര്‍ മാലയിട്ട് ബൊക്കെ നല്‍കി സ്വീകരിച്ചു.
കാസര്‍ഗോഡ് റെയില്‍വേ സ്റ്റേഷനില്‍ നിന്നു വാഹനങ്ങളുടെ അകമ്പടിയോടുകുടി പുലിക്കുന്ന് ഉള്ള ഭവനത്തില്‍ എത്തിച്ചു. അനുമോദന യോഗത്തില്‍ കെ വി മാത്യു സംസാരിച്ചു. മറുപടി പ്രസംഗത്തിൽ ചന്ദ്രന്‍ സ്വീകരണത്തിന് നന്ദി പറഞ്ഞു.
What's Your Reaction?