മക്കളെയും കൂട്ടി വീടുവിട്ടിറങ്ങിയ യുവതിയെ കാണാതായതായി പരാതി

May 7, 2026 - 13:32
 0
മക്കളെയും കൂട്ടി വീടുവിട്ടിറങ്ങിയ യുവതിയെ കാണാതായതായി പരാതി

പയ്യന്നൂർ: പത്തും ആറും വയസ്സുള്ള രണ്ടു മക്കളുമായി യുവതിയെ കാണാതായതായി പരാതി. രാമന്തളി കക്കംപാറയിലെ വിനീഷിന്റെ ഭാര്യ സൂര്യ (30) യെയാണ് കാണാതായത്. ഭർത്താവ് നൽകിയ പരാതിയിൽ പയ്യന്നൂർ പോലീസ് കേസെടുത്തു. ബുധനാഴ്ച രാവിലെ ഒമ്പതരയോടെ മക്കളെയും കൂട്ടി വീട്ടിൽ നിന്നും പുറത്തിറങ്ങിയ ഭാര്യ അതിനുശേഷം തിരിച്ചു വന്നിട്ടില്ലെന്നും മൊട്ടക്കുന്നിൽ താമസിക്കുന്ന ഷാരോൺ എന്നയാളുടെ കൂടെ പോയതായി സംശയിക്കുന്നുവെന്നും പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow