നവീകരിച്ച ഹിദായത്തുൽ ഇസ്ലാം മദ്രസ ഉദ്ഘാടനം ചെയ്തു
കാഞ്ഞങ്ങാട്: നവീകരിച്ച കൊത്തിക്കാൽ ഹിദായത്തുൽ ഇസ്ലാം മദ്രസ ഉദ്ഘാടനം കുത്തിക്കാൽ മുഹമ്മദ് ഹാജി, സി എച്ച് മുഹമ്മദ് കുഞ്ഞി എന്നിവർ ചേർന്ന് നിർവഹിച്ചു. ഹസ്സൻ ഹാജി കൊത്തിക്കാൽ പതാക ഉയർത്തി. കപ്പണക്കാൽ മുഹമ്മദ് കുഞ്ഞി അധ്യക്ഷതവഹിച്ചു. ഖത്തീബ് അൽ അമീൻ, സദർ മുഅല്ലിം മൊയ്തീൻ ഫൈസി, വാർഡ് അംഗം നദീർ കൊത്തിക്കാൽ, നൗഷാദ് കൊത്തിക്കാൽ എന്നിവർ പ്രസംഗിച്ചു. ഇബ്രാഹിം പൂച്ചക്കാട് സ്വാഗതവും വി പി അഷ്റഫ് നന്ദിയും പറഞ്ഞു.
What's Your Reaction?