മടിക്കൈ മാടം വേട്ടയ്ക്കൊരു മകൻ ക്ഷേത്രം കളിയാട്ട മഹോത്സവം തുടങ്ങി

Apr 25, 2026 - 18:06
 0
മടിക്കൈ മാടം വേട്ടയ്ക്കൊരു മകൻ ക്ഷേത്രം കളിയാട്ട മഹോത്സവം തുടങ്ങി

മടിക്കൈ:  മടിക്കൈ മാടം വേട്ടയ്ക്കൊരു മകൻ ക്ഷേത്ര കളിയാട്ട മഹോത്സവം തുടങ്ങി. ഏപ്രിൽ 24 മുതൽ 29 വരെ നടക്കുന്ന ആണ്ട് ഉത്സവത്തിന് തുടക്കം കുറിച്ച് കലവറ നിറക്കൽ ചടങ്ങ് നടന്നു. ചെണ്ടമേളത്തിന്റെയും മുത്തു കുടയുടെയും അകമ്പടിയിൽ ഉത്സവത്തോടനുബന്ധിച്ച് നടക്കുന്ന അന്നദാനത്തിനായുള്ള ഭക്ഷ്യ ഉൽപ്പന്നങ്ങൾ കലവറയായി ക്ഷേത്രത്തിലെത്തിച്ചു.

പരിസരത്തെ വീടുകളിൽ തങ്ങളുടെ കൃഷിഭൂമിയിൽ ഉൽപാദിപ്പിച്ച കാർഷിക ഉൽപ്പന്നങ്ങളാണ് കലവറയായി ക്ഷേത്രത്തിൽ എത്തിച്ചത്. ഉത്സവത്തിന്റെ ഭാഗമായി ഉത്തരകേരളത്തിൽ അപൂർവമായി കെട്ടിയാടുന്ന വേട്ടയ്ക്കൊരു മകൻ തെയ്യവും അതോടൊപ്പം പുല്ലൂരാളി, ചാമുണ്ഡി, വിഷ്ണുമൂർത്തി, തട്ടും തെയ്യം തുടങ്ങിയ തെയ്യങ്ങളും കെട്ടിയാടി ഭക്തർക്ക് അനുഗ്രഹം നൽകും.

ആലമ്പാടി കുറുമ്പ ഭഗവതി ക്ഷേത്രത്തിൽ നിന്നും തെയ്യം വരവ്, തുലാഭാരം, അനുബന്ധ പ്രാർത്ഥനകൾ, അന്നദാനം എന്നിവയും ഉത്സവത്തിന്റെ ഭാഗമായി നടക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow