സ്കൂട്ടറിൽ നിന്നും തെറിച്ചുവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു
അമ്പലത്തറ: സ്കൂട്ടറിൽ നിന്നും തെറിച്ചുവീണ് തലക്ക് ഗുരുതരമായി പരിക്കേറ്റ് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. അമ്പലത്തറ പറക്കളായി വലിയടുക്കത്തെ പി കുഞ്ഞമ്പുവിന്റെ ഭാര്യ ശോഭ(48)യാണ് മരിച്ചത്. കഴിഞ്ഞ നാലാം തിയ്യതി വൈകുന്നേരം ഭർത്താവിന്റെ അനുജന്റെ സ്കൂട്ടറിന്റെ പിന്നിലിരുന്ന് ഇരിയ ഭാഗത്തുനിന്നും വലിയടുക്കം ഭാഗത്തേക്ക് വരുന്ന വഴിയാണ് അപകടം. റോഡിലേക്ക് തെറിച്ചു വീണു ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. പിതാവ്: മക്കാക്കോടൻ കണ്ണൻ. മാതാവ്: മൂളൻ വീട്ടിൽ നാരായണി. മക്കൾ: ശരത്, ശരണ്യ. മരുമകൻ അനൂപ്(പരിയാരം). സഹോദരങ്ങൾ: ശ്യാമള, ബാബു, ഉഷ.
What's Your Reaction?