ഹൃദയാഘാതം;കാസർകോട് സ്വദേശി ദുബായിൽ മരണപ്പെട്ടു
കാസർകോട്: ഹൃദയാഘാതത്തെത്തുടർന്ന് കാസർകോട് പൊവ്വൽ സ്വദേശി ദുബായിൽ മരണപ്പെട്ടു. പൊവ്വലിലെ പരേതനായ പി എ അബ്ദുൽ ഖാദർ-ആയിഷ ദമ്പതികളുടെ മകൻ പി എ മുഹമ്മദ് അഷ്റഫാണ് (52) മരിച്ചത്. നെഞ്ചുവേദനയെ തുടർന്ന് ദുബായ് അൽ-ഖിസൈസിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. ഭാര്യ: ഖദീജ. മക്കൾ: ജുമാന, അജ്നാസ്. സഹോദരങ്ങൾ: സാജിദ്, സാക്കിർ, വൈറുന്നിസ. മൃതദേഹം നാട്ടിലെത്തിക്കാനുള്ളനടപടിക്രമങ്ങൾ ദുബായ് കെ എം സി സി യുടെ നേതൃത്വത്തിൽ നടന്നുവരികയാണ്.
What's Your Reaction?