ഹൃദയാഘാതം; യുവാവ് മരിച്ചു
നീലേശ്വരം: ഹൃദയാഘാതത്തെ തുടർന്ന് യുവാവ് മരിച്ചു. അനന്തംപള്ള കൊട്രച്ചാലിലെ പരേതനായ മുത്തല നാരായണന്റെ മകൻ ഷാജി(46)യാണ് മരിച്ചത്. ഇന്ന് വൈകിട്ടായിരുന്നു സംഭവം. വീട്ടിൽ നിന്നും നീലേശ്വരത്തെ സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊട്രച്ചാലിൽ മത്സ്യ വിൽപ്പന നടത്തുന്ന ഷാജി രണ്ട് ദിവസം മുമ്പാണ് ശബരിമല ദർശനം കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയത്. അമ്മ: ലീല, ഭാര്യ: ബിന്ദു, ഏക മകൾ ഷിൽന ഷാജി, സഹോദരങ്ങൾ: സുനിൽ, സുധ.
What's Your Reaction?