ഹോസ്ദുർഗ്ഗ് ശ്രീ കൃഷ്ണ ക്ഷേത്രം; പ്രതിഷ്ഠാദിന ഉത്സവം സമാപിച്ചു

Apr 25, 2026 - 11:56
 0
ഹോസ്ദുർഗ്ഗ് ശ്രീ കൃഷ്ണ ക്ഷേത്രം; പ്രതിഷ്ഠാദിന ഉത്സവം സമാപിച്ചു

കാഞ്ഞങ്ങാട്: ഒരു ദീപത്തില്‍ നിന്നും ലക്ഷം ദീപങ്ങളിലേക്ക് നന്മയുടെ സന്ദേശങ്ങള്‍ പകര്‍ന്ന് നല്‍കി ഹൊസ്ദുര്‍ഗ് ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ലക്ഷം ദീപം സമര്‍പ്പണം നടന്നു. ക്ഷേത്ര പ്രതിഷ്ഠാദിന ഉത്സവത്തിന്റെ ഭാഗമായാണ് നിരവധിയാളുകള്‍ പങ്കെടുത്ത അപൂര്‍വ്വ ചടങ്ങ് നടന്നത്. ക്ഷേത്രത്തിന്റെ ശ്രീ കോവിലനും, ചുറ്റമ്പലത്തിലും, തൊട്ട് മുന്‍വശത്തുള്ള റോഡിന്റെ ഇരുവശങ്ങളിലും പ്രത്യേകം ക്രമീകരണങ്ങള്‍ നടത്തിയ മണ്‍ചിറാതുകളിലാണ് ഒരേസമയം ലക്ഷം ദീപം തെളിഞ്ഞത്.

ക്ഷേത്രം തന്ത്രി പത്മനാഭ പട്ടേരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ നടന്ന വിവിധ ചടങ്ങുകള്‍ക്ക് ശേഷം ത്രിസന്ധ്യ നേരത്ത് ക്ഷേത്രം മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ശ്രീ കോവിലിലെ പ്രത്യേക പൂജയ്ക്ക് ശേഷം ആദ്യ തിരി തെളിയിച്ചു. തുടര്‍ന്ന് വിശിഷ്ട അതിഥികളായി എത്തിയ ചിന്മയ മിഷന്‍ സ്വാമി വിശ്വാനന്ദ സരസ്വതി, കാഞ്ഞങ്ങാട് പ്രജാപിത ബ്രഹ്‌മണീയ വിശ്വ വിദ്യാലയം ബ്രഹ്‌മകുമാരി ബി കെ സിന്ധു , ക്ഷേത്രം രക്ഷാധികാരി എച്ച് എന്‍ ശങ്കര, പ്രസിഡണ്ട് എച്ച് ആര്‍ ശ്രീധരന്‍, സെക്രട്ടറി നാഗരാജ ഹെഗ്‌ഡെ, എന്നിവര്‍ വിളക്കുകള്‍ കൊളുത്തി.

തുടര്‍ന്ന് ക്ഷേത്രം സേവാ സമിതി പ്രവര്‍ത്തകര്‍, മഹിള സമിതി അംഗങ്ങള്‍, പൊതുജനങ്ങള്‍ തുടങ്ങി നിരവധി ആളുകള്‍ ലക്ഷം ദീപം സമര്‍പ്പണത്തില്‍ പങ്കാളികളായി. പ്രതിഷ്ഠാദിന ഉത്സവത്തിന്റെ ഭാഗമായി രാവിലെ മുതല്‍ നിരവധി പ്രാര്‍ത്ഥനകള്‍നടന്നു.അന്നദാനവും ഉണ്ടായിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow