ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചെന്ന് പരാതി; ഒരാൾ അറസ്റ്റിൽ

Sep 3, 2026 - 13:57
 0
ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചെന്ന് പരാതി; ഒരാൾ അറസ്റ്റിൽ

അമ്പലത്തറ: കർണാടക സ്വദേശിനിയായ 30കാരിയെ ജോലി വാഗ്ദാനം ചെയ്ത് അമ്പലത്തറയിലെത്തിച്ച് പീഡിപ്പിച്ചെന്ന പരാതിയിൽ രണ്ടുപേർക്കെതിരെ കേസെടുത്ത അമ്പലത്തറ പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു.

ഇരിയ സ്വദേശിയായ പാറമ്മൽ ബഷീർ (56)നെയാണ് രാജപുരം സി.ഐ സന്തോഷ് കുമാർ അറസ്റ്റ് ചെയ്തത്. കേസിലെ മറ്റൊരു പ്രതിയായ പള്ളിക്കര സ്വദേശിയായ ആഷിഖിനായി അന്വേഷണം തുടരുകയാണ്.

ജനുവരി, മാർച്ച് മാസങ്ങളിലായി കേസിനാസ്പദമായ സംഭവങ്ങൾ നടന്നതായാണ് പരാതിയിൽ പറയുന്നത്. യുവതിക്ക് ജോലി നൽകാമെന്ന് മാതാവിനോട് പറഞ്ഞ് യുവതിയെ അമ്പലത്തറയിലെത്തിക്കുകയായിരുന്നു. തുടർന്ന് ഒരു വീട്ടിൽ താമസിപ്പിച്ച ശേഷം പീഡിപ്പിച്ചെന്നാണ് പരാതി.

പിന്നീട് വീട്ടുജോലി നൽകാമെന്ന് പറഞ്ഞ് യുവതിയെ പള്ളിക്കര സ്വദേശിക്ക് കൈമാറിയതായും പരാതിയുണ്ട്. അവിടെയും പീഡനത്തിനിരയായതിനെ തുടർന്നാണ് യുവതി പൊലീസിൽ പരാതി നൽകിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow