അൽ ഐനിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു.
അൽ ഐൻ: അൽ ഐനിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു. കോഴിക്കോട് സ്വദേശിനി സി.സജിന ബാനു(53) വാണ് മരണപ്പെട്ടത്. അജ്മാനിൽ താമസക്കാരായ ഇവർ അടങ്ങിയ ഏഴംഗ കുടുംബം അൽ ഐനിൽ പെരുന്നാൾ ആഘോഷം കഴിഞ്ഞ് തിരിച്ചു പോകുമ്പോൾ ഇവർ സഞ്ചരിച്ച കാർ കുഴിയിൽ വീണ് മറിയുകയായിരുന്നു. കാറിന്റെ പിൻസീറ്റിലിരിക്കുകയായിരുന്ന ഇവർ പുറത്തേയ്ക്ക് തെറിച്ചു വീഴുകയായിരുന്നുവത്രെ. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇവർ സംഭവ സ്ഥലത്തു വെച്ചു തന്നെ മരണപ്പെട്ടു. വാഹനത്തിലുണ്ടായിരുന്ന ഭർത്താവും, മകനും, മരുമകനും നിസ്സാര പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു.
What's Your Reaction?