ആവേശമുണർത്തി സമ്മർ ക്യാമ്പ്
അമ്പലത്തറ: കുട്ടികളുടെ അവധിക്കാലം കൂടുതൽ സന്തോഷകരവും സൃഷ്ടിപരവുമാക്കാൻ അമ്പലത്തറ സ്നേഹവീട് സംഘടിപ്പിച്ച സമ്മർ ക്യാമ്പിന് ആവേശകരമായ തുടക്കമായി. ക്യാമ്പ് നിർമ്മൽ കുമാർ കാറടുക്ക ഉദ്ഘാടനം ചെയ്തു.
മക്കളും അമ്മമാരും അധ്യാപകരും ഒരുമിച്ച് പങ്കുചേർന്ന ക്യാമ്പിൽ നിർമ്മൽ കുമാർ നയിച്ച വിവിധ പരിപാടികൾ ശ്രദ്ധേയമായി. ഭിന്നശേഷിക്കാരായ കുട്ടികളുടെ പാട്ടും നൃത്തവും ക്യാമ്പിന് വേറിട്ട അനുഭവമായി മാറി. കുട്ടികളുടെ കലാപരമായ കഴിവുകളും സർഗാത്മകതയും പ്രകടിപ്പിക്കാൻ അവസരമൊരുക്കിയ ക്യാമ്പ് പങ്കെടുത്തവർക്കെല്ലാം പുതുമയാർന്ന അനുഭവമായി.
ബിറ്റ്സി ഷിബു, റിസ, ഹരിത, ദിനിൽ, സജിന, ഷ്വിബ, റജിയ, ഉണ്ണിമായ, മനീഷ എന്നിവർ ക്യാമ്പിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
What's Your Reaction?