ഇറാൻ തുറമുഖത്ത് വൻ സ്ഫോടനം; നാലുപേർ കൊല്ലപ്പെട്ടു.

Apr 26, 2025 - 17:23
Apr 26, 2025 - 17:31
 0
ഇറാൻ തുറമുഖത്ത് വൻ സ്ഫോടനം; നാലുപേർ കൊല്ലപ്പെട്ടു.

 ടെഹ്റാൻ:  ഇറാൻ തുറമുഖത്ത് ശനിയാഴ്ച ഉണ്ടായ സ്‌ഫോടനത്തില്‍ നാലു പേര്‍ കൊല്ലപ്പെടുകയും, 500ഓളം പേര്‍ക്ക് പരുക്കേറ്റതായും അധികൃതർ വ്യക്തമാക്കി. ഷാഹിദ് രാജേ പോര്‍ട്ട് ഡോക്കിന്റെ ഭാഗത്തായാണ് സ്‌ഫോടനമുണ്ടായതെന്നും, തീയണയ്ക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണെന്നും പ്രാദേശിക തുറമുഖ അധികൃതരെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.

തലസ്ഥാനമായ ടെഹ്‌റാനില്‍ നിന്നും ആയിരം കിലോമീറ്റര്‍ അകലെയാണ് ഷാഹിദ് രാജേ പോർട്ട്. 

നാലോളം റാപിഡ് റെസ്‌പോണ്‍സ് ടീമാണ് സ്‌ഫോടനത്തെ തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയത്. നിരവധി കണ്ടെയ്‌നറുകള്‍ കൂട്ടത്തോടെ പൊട്ടിത്തെറിച്ചതാണ് സ്‌ഫോടനത്തിന് കാരണമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow