ഗാസയിൽ ഇസ്രയേൽ ആക്രമം തുടരുന്നു. മരണ സംഖ്യ ലക്ഷം കവിഞ്ഞു.

Jan 14, 2025 - 00:20
 0
ഗാസയിൽ ഇസ്രയേൽ ആക്രമം തുടരുന്നു. മരണ സംഖ്യ ലക്ഷം കവിഞ്ഞു.

ഗാസ: ഗാസ മുനമ്പിൽ നടന്നുകൊണ്ടിരിക്കുന്ന ഇസ്രായേൽ ബോംബാക്രമണത്തിൽ മരിച്ചവരുടെ എണ്ണം 46,584 ആയി ഉയർന്നു, അതേസമയം 2023 ഒക്ടോബർ 7 മുതൽ ഇതുവരെയുള്ള മൊത്തം മരണസംഖ്യ 109,731 ആയി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ, ഇസ്രായേൽ അധിനിവേശ സേന ഗാസ മുനമ്പിൽ നടത്തിയ ബോംബാക്രമണത്തിൽ 19 പേർ മരിക്കുകയും,71പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആയിരക്കണക്കിന് ജീവനുകൾ ഇപ്പോഴും അവശിഷ്ടങ്ങൾക്കടിയിലാണെന്ന് പാലസ്തീൻ വാർത്താ ഏജൻസി "വഫ" റിപ്പോർട്ട് ചെയ്തു. റോഡുകളിൽ, ആംബുലൻസിനും രക്ഷാപ്രവർത്തകർക്കും അവരെ സമീപിക്കാൻ കഴിയില്ല.

നേരത്തെ, ഗാസ സിറ്റിക്ക് പടിഞ്ഞാറ്, പലായനം ചെയ്ത ആയിരക്കണക്കിന് ആളുകൾക്ക് അഭയം നൽകുന്ന സലാ അൽ-ദിൻ സ്കൂളിൽ ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തിൽ അഞ്ച് ഫലസ്തീനികൾ മരിക്കുകയും, നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow