ഐപിഎക്യൂ ടൂർണ്ണമെന്റ്; പ്രോബയോട്ടിക് ബൂസ്റ്റേഴ്സ് ജേതക്കൾ.
ദോഹ: ഇന്ത്യൻ ഫാർമസിസ്റ്റ് അസോസിയേഷൻ ഖത്തർ സംഘടിപ്പിച്ച സ്പോർട്സ് ഫിയസ്റ്റയുടെ ഭാഗമായി മൈദർ ഫുട്ബോൾ ക്ലബ്ബിൽ ഐപിഎ ക്യൂ ഫുട്ബോൾ പ്രീമിയർ ലീഗ് ടൂർണമെൻ്റിൽ നടന്നു. പ്രോബിയോട്ടിക് ബൂസ്റ്റേഴ്സ് ജേതാക്കളായി. വിജയികൾക്കുള്ള ചാമ്പ്യൻസ് ട്രോഫി അബ്ദുൾ റഹിമാൻ ഏരിയയിലും, റണ്ണേഴ്സ് അപ് ട്രോഫി ഷജീറും സമ്മാനിച്ചു. ടൂർണമെൻ്റിലെ മികച്ച കളിക്കാരനായി സത്താറിനെ തിരഞ്ഞെടുത്തു.
ഷാൻ, മഷൂദ് എന്നിവർ നിയന്ത്രിച്ച ടൂർണമെൻ്റിന് അമീർ അലി, ഷാനവാസ്, മുനീർ, ഇക്ബാൽ, മുഹമ്മദ് നവാസ്, ഹനീഫ് പേരാൽ, ജാഫർ വക്ര, ഷനീബ്, അൽത്താഫ് എന്നിവർ നേതൃത്വം നൽകി.
What's Your Reaction?