"ഒത്തുകൂടാം ചേർന്നുനിൽക്കാം"; അജാനൂർ പഞ്ചായത്ത് ഭിന്നശേഷി കലാമേള നടത്തി
കാഞ്ഞങ്ങാട്: അജാനൂർ ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലാമേള സംഘടിപ്പിച്ചു. "ഒത്തുകൂടാം ചേർന്നുനിൽക്കാം" എന്ന സന്ദേശവുമായി മാവുങ്കാൽ ഐ എം എ ഹാളിൽ നടന്ന കലാമേള പഞ്ചായത്ത് പ്രസിഡണ്ട് പി വി തുളസി ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടി വി കാവ്യ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മൂലക്കണ്ടം പ്രഭാകരൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സി കുഞ്ഞാമിന, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം വി രാഘവൻ, വാർഡ് മെമ്പർ സജി കുന്നുമ്മൽ, സിഡിഎസ് മെമ്പർ കെ വി മിനി, റോട്ടറി സ്കൂൾ പ്രിൻസിപ്പൽ ബീന സുകു, പഞ്ചായത്ത് സെക്രട്ടറി ടി ഷൈജു, ഐസി ഡി എസ് സൂപ്പർവൈസർ കെ വി ഗൗരി ശ്രീ എന്നിവർ പ്രസംഗിച്ചു. സമാപന പരിപാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് വി വി തുളസി, ബ്ലോക്ക് മെമ്പർ കെ ബിന്ദു, പഞ്ചായത്ത് മെമ്പർ ശ്രീ കുഞ്ഞാമിന, സിഡിഎസ് ചെയർപേഴ്സൺ എം വി രത്നകുമാരി, പഞ്ചായത്ത് സെക്രട്ടറി ടി ഷൈജു എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.
What's Your Reaction?