കാസർകോട് ജില്ലക്കാരായ കുപ്രസിദ്ധ ക്രിമിനൽ സംഘത്തെ മംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു.
മംഗളൂരു: കാസർഗോഡ് ജില്ലക്കാരായ കുപ്രസിദ്ധ ക്രിമിനൽ സംഘത്തെ മംഗളൂരു സിറ്റി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. നിലവിൽ മലപ്പുറം കൊണ്ടോട്ടിയിൽ താമസക്കാരനുമായ അബ്ദുല്ലത്തീഫ് എന്ന തോക്ക്ലെത്തീഫ് (24)നെ മംഗളൂരു നഗരത്തിൽ വച്ചാണ് പോലീസ് പിടികൂടിയത്. ഇയാളിൽ നിന്ന് 12.895 കിലോ കഞ്ചാവും, കടത്തിൻ ഉപയോഗിച്ച കാറും പോലീസ് കണ്ടെടുത്തു. തോക്കു കേസ് 13 കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. ചിറ്റാരിക്കാൽ പോലീസ് സ്റ്റേഷൻ പരിധിയിലെ കുന്നുംകൈ സ്വദേശിയും കാഞ്ഞങ്ങാട് താമസക്കാരനുമായ നൗഫൽ(38), കുരുടപദവിലെ മൺസൂർ(30) മറ്റു രണ്ടുപേർ. കോണാ ജെ നാട്ടക്കല്ലിൽ വച്ചാണ് ഇരുവരുമെന്ന് പോലീസ് പറഞ്ഞു. ഇവരിൽ നിന്നും രണ്ട് തോക്കുകളും, നാല് വെടിയുണ്ടകളും, രണ്ട് മൊബൈൽ ഫോണുകളും, സ്കോർപിയോ കാറുകളും പിടികൂടി. നൗഫൽ 112 കിലോ കഞ്ചാവ് കടത്തിയ കേസിലും 700 ഗ്രാം എൻഡിഎംഐ പിടികൂടിയതടക്കം നിരവധി കേസുകളിലും പ്രതിയാണെന്നും പൊലീസ് പറഞ്ഞു. മഞ്ചേശ്വരം പോലീസ് സ്റ്റേഷൻ പരിധിയിലെ മുറ്റത്തണ സ്വദേശികളായ മുഹമ്മദ് അസ്കർ (27), മുഹമ്മദ് സാലി (35) എന്നിവരെ തലപ്പാടിയിൽ വച്ചാണ് പിടികൂടിയത്. ഇവരിൽനിന്ന് ഒരു പിസ്റ്റൾ, രണ്ട് വെടിയുണ്ട, രണ്ട് മൊബൈൽ ഫോണുകൾ എന്നിവ പിടികൂടി. ഇവരിൽ മുഹമ്മദ് സാലിക്കെതിരെ മഞ്ചേശ്വരം സ്റ്റേഷനിൽ പത്തോളം കേസുകൾ ഉള്ളതായി പോലീസ് വ്യക്തമാക്കി.
What's Your Reaction?