കുളത്തിൽ വീണ് ഒമ്പത് വയസുകാരന് ദാരുണാന്ത്യം

Aug 4, 2026 - 22:17
 0
കുളത്തിൽ വീണ് ഒമ്പത് വയസുകാരന് ദാരുണാന്ത്യം

തളിപ്പറമ്പ്: പട്ടുവത്ത് കുളത്തിൽ വീണ് ഒമ്പത് വയസുകാരൻ മരിച്ചു. പട്ടുവം ജുമാഅത്ത് പള്ളിക്ക് സമീപത്തെ കുളത്തിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

പട്ടുവം സ്വദേശി കെ.പി. അമാനാണ് മരിച്ചത്. പട്ടുവം യു.പി. സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയായിരുന്നു.

ചൊവ്വാഴ്ച വൈകിട്ട് 6.45ഓടെയാണ് സംഭവം. കുട്ടിയെ കാണാതായതിനെ തുടർന്ന് നാട്ടുകാരും ബന്ധുക്കളും ചേർന്ന് നടത്തിയ തിരച്ചിലിനിടെയാണ് കുളത്തിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow