കുവൈറ്റിൽ വൻ മദ്യവേട്ട; രണ്ട് ഇന്ത്യക്കാർ അറസ്റ്റിൽ.

Aug 5, 2025 - 20:08
Aug 5, 2025 - 21:49
 0
കുവൈറ്റിൽ വൻ മദ്യവേട്ട; രണ്ട് ഇന്ത്യക്കാർ അറസ്റ്റിൽ.

കുവൈറ്റ്: കുവൈറ്റിലെ ഷുഐബ് തുറമുഖത്ത് ഒഴിഞ്ഞ കണ്ടെയ്‌നറിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച മദ്യം പിടികൂടി. ആഭ്യന്തര മന്ത്രാലയം സംയുക്തമായി ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് കസ്റ്റംസും നടത്തിയ നീക്കത്തിലാണ് വൻ മദ്യവേട്ട നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ഇന്ത്യക്കാരെ അറസ്റ്റ് ചെയ്തു. ഷിപ്പിംഗ് രേഖകളിൽ 'ഒഴിഞ്ഞത്' എന്ന് രേഖപ്പെടുത്തിയ ഒരു കണ്ടെയ്‌നറിൽ കസ്റ്റംസ് ഉദ്യോഗസ്ഥന് സംശയം തോന്നിയതിനെ തുടർന്ന് വിശദമായ പരിശോധനയിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ കണ്ടെത്തി. കണ്ടെയ്‌നർ തുറമുഖത്ത് നിന്ന് പുറത്തുവിട്ട ശേഷം ലഹരിവിരുദ്ധ വിഭാഗം രഹസ്യാന്വേഷണ ഏജൻസികളുടെ സഹായത്തോടെ പിന്തുടർന്നു. അഹമ്മദിയിലെ ഒരു ഗോഡൗണിൽ വെച്ച് മദ്യക്കടത്ത് സംഘം കണ്ടെയ്‌നർ ഏറ്റെടുക്കാൻ ശ്രമിക്കുകയാണ് ഉദ്യോഗസ്ഥർ അവരെ വളഞ്ഞതും അറസ്റ്റ് ചെയ്തതും. പ്രാഥമിക അന്വേഷണത്തിൽ, ഇന്ത്യയിലുള്ള ഒരാളുടെ നിർദ്ദേശപ്രകാരമാണ് മദ്യം വിതരണം ചെയ്യാൻ ശ്രമിച്ചതെന്ന് പ്രതികൾ സമ്മതിച്ചു. തുടർ നിയമനടപടികൾ പുരോഗമിക്കുന്നു, രാജ്യത്തിൻ്റെ സുരക്ഷയ്ക്കും സമൂഹത്തിൻ്റെ നന്മയ്ക്കും ഭീഷണിയാകുന്ന എല്ലാത്തരം കള്ളക്കടത്ത് ശ്രമങ്ങളെയും ചെറുക്കാനുള്ള പ്രതിബദ്ധത വിതരണം ചെയ്തു വ്യക്തമാക്കി.

What's Your Reaction?

like

dislike

love

funny

angry

sad

wow