ടി വി യിലെ തത്സമയ പരിപാടിയിൽ പ്രത്യക്ഷപ്പെട്ട് ഡെലിവറി ജീവനക്കാരൻ. നടപടി സ്വീകരിച്ച് മന്ത്രാലയം.

Jul 8, 2025 - 20:33
 0
ടി വി യിലെ തത്സമയ പരിപാടിയിൽ പ്രത്യക്ഷപ്പെട്ട് ഡെലിവറി ജീവനക്കാരൻ. നടപടി സ്വീകരിച്ച് മന്ത്രാലയം.

കുവൈറ്റ് സിറ്റി: കുവൈത്ത് ടി വി യിൽ വാർത്ത അധിഷ്ഠിത ചർച്ചയുടെ തത്സമയ സംപ്രക്ഷണം നടക്കുന്നതിനിടയിൽ ഡെലിവറി ജീവനക്കാരൻ സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ ഉത്തരവാദികൾ ആയവർക്ക് എതിരെ വാർത്ത വിതരണ മന്ത്രാലയം അന്വേഷണം ആരംഭിച്ചു . ഇതിന്റെ ഭാഗമായി സാങ്കേതിക വിഭാഗത്തെ അന്വേഷണത്തിന് വിധേയമാക്കുകയും സ്റ്റുഡിയോ മാനേജരെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തതായി മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. ഇത്തരം സംഭവങ്ങൾ ഗൗരവമായാണ് കാണുന്നതെന്നും പ്രേക്ഷകർക്കായി അവതരിപ്പിക്കുന്ന പരിപാടികളുടെ ഉള്ളടക്കത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിന് തങ്ങൾ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന്റെ പുതിയ ഘടനയുടെ ഭാഗമായി നിലവിൽ വാർത്താ വിഭാഗത്തിന്റെ സമഗ്രമായ ഭരണ അവലോകനം നടപ്പിലാക്കുന്നുണ്ടെന്നും അധികൃതർ വിശദീകരിച്ചു. നേതൃപരമായ നിരവധി സ്ഥാനങ്ങളിൽ മാറ്റം വരുത്തുവാനും വാർത്താ ചാനലിനായി പുതിയ വിഷ്വൽ ഐഡന്റിറ്റി ആരംഭിക്കുന്നതിനും തയ്യാറെടുപ്പുകൾ നടത്തി വരികയാണ്. ഇതിന് പുറമേ, പരിപാടിയുടെ ഉള്ളടക്കം വികസിപ്പിക്കുന്നതിനും മാധ്യമ പ്രകടനത്തിൽ പ്രൊഫഷണലിസവും സുതാര്യതയും വർദ്ധിപ്പിക്കുന്നതിനും ശ്രമങ്ങൾ നടത്തി വരികയാണെന്നും അധികൃതർ വ്യക്തമാക്കി.

What's Your Reaction?

like

dislike

love

funny

angry

sad

wow